കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി പൊതുസമൂഹത്തോട് മാപ്പ് പറയണം: റഹ്മത്ത് നെല്ലൂളി
കോഴിക്കോട്: സംഘപരിവാര്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കാത്തവര്‍ ഇവിടുന്ന് പോവണമെന്ന് ആക്രോശിച്ചത് പുതിയ ഇന്ത്യയുടെ വികൃത മുഖമാണ് വ്യക്തമാക്കുന്നതെന്ന് എസ് ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി റഹ്മത്ത് നെല്ലൂളി അഭിപ്രായപ്പെട്ടു. കോഴിക്കോട് എന്‍ ഐടിയില്‍ സംഘി വിരുദ്ധ പ്ലക്കാര്‍ഡ് പിടിച്ചതിന് ദലിത് വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തതും പ്രതിഷേധം കാരണം തിരിച്ചെടുത്തതും ഇതോട് കൂടെ ചേര്‍ത്ത് വായിക്കണം. ഉത്തരേന്ത്യന്‍ വരേണ്യ വാര്‍പ്പ് മാതൃകകള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നും കോഴിക്കോടന്‍ സാംസ്കാരിക പ്രതിരോധം ശക്തിപ്പെടുമെന്നും റഹ്മത്ത് നെല്ലൂളി വ്യക്തമാക്കി.