എഎംഎംകെ-എസ്ഡിപിഐ മുന്നണിക്ക് സമ്മാനപ്പെട്ടി ചിഹ്നം
തമിഴ്‌നാട്ടിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് എസ്ഡിപിഐ-എഎംഎംകെ മുന്നണി മല്‍സരിക്കുന്നത്.
ചെന്നൈ: തമിഴ്‌നാട്ടില്‍ മല്‍സരിക്കുന്ന എഎംഎംകെ-എസ്ഡിപിഐ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പൊതുചിഹ്നമായി സമ്മാനപ്പെട്ടി അനുവദിച്ചു. തമിഴ്‌നാട്ടിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് എസ്ഡിപിഐ-എഎംഎംകെ മുന്നണി മല്‍സരിക്കുന്നത്. മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ഏതെങ്കിലും സ്വനന്ത്ര പൊതുചിഹ്നം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടിരുന്നു. പൊതുചിഹ്നം അനുവദിക്കുന്നതിനെതിരേ എഐഎഡിഎംകെ അഭിഭാഷകന്‍ കോടതിയില്‍ ശക്തമായ വാദം ഉന്നയിച്ചിരുന്നു.
എഎംഎംകെ നേതാവ് വി ടി ദിനകരന്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ ലഭിച്ചിരുന്ന പ്രഷര്‍ കുക്കര്‍ മുന്നണിക്ക് പൊതുചിഹ്നമായി അനുവദിക്കണമെന്ന് എഎംഎംകെ അഭിഭാഷന്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രിം കോടതി അംഗീകരിച്ചില്ല. പകരം ഏതെങ്കിലും ഒരു സ്വതന്ത്ര ചിഹ്നം അനുവദിക്കാനായിരുന്നു സുപ്രിം കോടതി നിര്‍ദേശം. ഇതേ തുടര്‍ന്നാണ് ഇന്ന് സമ്മാനപ്പെട്ടി ചിഹ്നമായി അനുവദിക്കപ്പെട്ടത്. ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി ദഹ്‌ലാന്‍ ബാഖവി ഉള്‍പ്പെടെ മുന്നണിയുടെ 40 സ്ഥാനാര്‍ഥികളും സമ്മാനപ്പെട്ടി ചിഹ്നത്തിലായിരിക്കും മല്‍സരിക്കുക.