ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തില്‍ എസ് ഡിപി ഐ അനുശോചിച്ചു
ന്യൂഡല്‍ഹി: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തില്‍ എസ് ഡിപി ഐ അനുശോചിച്ചു. ഇബ്രാഹീം റഈസിയുടെ രക്തസാക്ഷിത്വത്തെത്തുടര്‍ന്നുണ്ടായ ഇറാന്‍ ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സര്‍വശക്തന്‍ അവന്റെ സ്വര്‍ഗത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനം നല്‍കി അനുഗ്രഹിക്കട്ടെയെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്തസാക്ഷികളായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും വിദേശകാര്യ മന്ത്രി ഹുസയ്ന്‍ അമീര്‍അബ്ദുല്ലാഹിയാന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും വിയോഗത്തില്‍ എസ്ഡിപിഐ അനുശോചനം രേഖപ്പെടുത്തുകയും ഇറാന്‍ ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ അറിയിച്ചു.