കെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു

Update: 2024-04-27 10:04 GMT

തിരുവനന്തപുരം: പ്രമുഖ കവിയും ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു.ഭൂമിയുടെ രാഷ്ട്രീയം സജീവ ചര്‍ച്ചയാക്കുന്നതില്‍ അദ്ദേഹത്തിന്റെ രചനകളും സമരങ്ങളും അവിസ്മരണീയമാണ്. അദ്ദേഹത്തിന്റെ കവിതകള്‍ സര്‍വകലാശാല സിലബസില്‍ പോലും ഇടംപിടിച്ചു. നിരവധി ദലിത് ദാര്‍ശനിക കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ചരിത്രം തിരുത്തിയ ചരിത്രം, മാര്‍ക്‌സിസവും അംബേദ്കര്‍ ചിന്തയും, അയ്യന്‍കാളി കേരള ചരിത്രത്തില്‍, ഫാഷിസം ഇറ്റലി മുതല്‍ ഇന്ത്യ വരെ, ജാതി വ്യവസ്ഥയും സോഷ്യലിസ്റ്റ് സംസ്‌കാരവും, ദലിത് ദേശീയത, ഭീകരവാദ യുദ്ധവും ആഗോളവല്‍ക്കരണവും തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. അദ്ദേഹത്തിന്റെ കരുമാടിനൃത്തം എന്ന കവിത കേരളത്തില്‍ വലിയ സാമൂഹിക വിസ്‌ഫോടനം സൃഷ്ടിച്ചിരുന്നു. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് അദ്ദേഹത്തിന്റെ ജീവിതം എന്നും പ്രചോദനമാണ്. കെ കെ എസ് ദാസ് എന്ന അതുല്യ പ്രതിഭയുടെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബക്കാര്‍, സുഹൃത്തുക്കള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags:    

Similar News