കര്‍ണാടകയിലെ ഗംഗോല്ലിയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി എസ്ഡിപിഐ-കോണ്‍ഗ്രസ് സഖ്യം

പഞ്ചായത്തിന്റെ പുതിയ ഭരണാധികാരികളെ നിയമിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാവും.

Update: 2024-12-13 04:20 GMT

ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ ഗംഗോല്ലി പഞ്ചായത്തിലെ ബിജെപി ഭരണം അവസാനിപ്പിച്ച് എസ്ഡിപിഐ-കോണ്‍ഗ്രസ് സഖ്യം. തുടര്‍ച്ചയായി 20 വര്‍ഷം പഞ്ചായത്ത് ഭരിച്ച ബിജെപിയാണ് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരിക്കുന്നത്. ആകെയുള്ള 33 വാര്‍ഡുകളില്‍ എസ്ഡിപിഐ ഏഴു വാര്‍ഡുകള്‍ സ്വന്തമാക്കി. കോണ്‍ഗ്രസും ബിജെപിയും 12 വാര്‍ഡുകള്‍ വീതം നേടി. മറ്റു രണ്ടു വാര്‍ഡുകള്‍ സ്വതന്ത്രര്‍ കൊണ്ടുപോയി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാല് വാര്‍ഡുകള്‍ ലഭിച്ച എസ്ഡിപിഐ ഇത്തവണ മല്‍സരിച്ച ഏഴു വാര്‍ഡുകളിലും വിജയിച്ചു. പഞ്ചായത്തിന്റെ പുതിയ ഭരണാധികാരികളെ നിയമിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാവും.

Similar News