മാടായി: മാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയങ്ങളിലെ വൈദ്യുതി നിയന്ത്രണവും രാത്രികാലങ്ങളിലെ വോള്‍ട്ടേജ് ക്ഷാമവും പരിഹരിക്കുക, മാട്ടൂലില്‍ കെഎസ്ഇബി സബ്സ്റ്റേഷന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ് ഡിപിഐ മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാടായി കെഎസ്ഇബി ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാസെക്രട്ടറി മുസ്തഫ നാറാത്ത് ഉദ്ഘാടനം ചെയ്തു. എസ് ഡിപി ഐ മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ അസ്ഹദ് അധ്യക്ഷത വഹിച്ചു. മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ യു സമീന, കെ ഇസ്മീറ നേതൃത്വം നല്കി. എം കെ ഉനൈസ്, കെ സി ഫാറൂഖ് സംസാരിച്ചു.