മോദി ഭരണത്തില്‍ അരാജകത്വവും പ്രതികാര രാഷ്ട്രീയവും കൊടികുത്തി വാഴുന്നു: ഫൈസല്‍ ഇസ്സുദ്ദീന്‍
സമ്പദ്ഘടനയുടെ അടിത്തറ തകര്‍ന്നിരിക്കുന്നു. സര്‍വമേഖലയിലും അരാകത്വമാണ്. കര്‍ഷകരുടെയും തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും ദരിദ്ര കുടുംബങ്ങളുടെയും ജീവിതം താറുമാറായിരിക്കുന്നു. കെടുകാര്യസ്ഥതയും വികലമായ സാമ്പത്തിക പരിഷ്‌കാരങ്ങളും തകര്‍ത്ത ഇന്ത്യയില്‍ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ വംശീയ വിദ്വേഷം പ്രചരിപ്പിച്ച് സ്പര്‍ദ്ദയും സംഘര്‍ഷങ്ങളും സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവിഹിത ഫണ്ട് സമാഹരണത്തിനുള്ള ഇലക്ടറല്‍ ബോണ്ട്, നിഗൂഢമായ പിഎം കെയര്‍, നോട്ട് നിരോധനം എന്ന വിഡ്ഢിത്തം, ഫെഡറലിസത്തെ തകര്‍ത്ത ജിഎസ്ടി ഇതാണ് മോദിയുടെ ഭരണ നേട്ടം. ബിജെപിയുടെ ജനവിരുദ്ധതയെയും രാജ്യത്തെ തകര്‍ക്കുന്ന നയനിലപാടുകളെയും ചോദ്യം ചെയ്യുന്നവരെ ഏജന്‍സികളെ കയറൂരി വിട്ട് ബന്ധനസ്ഥനാക്കുകയാണ്. മനീഷ് സിസോദിയ, സത്യേന്ദ്ര ജയിന്‍, സഞ്ജയ് സിങ്, ഹേമന്ദ് സോറന്‍ ഉള്‍പ്പെടെ നിരവധി പേര്‍ ജയിലിലാണ്. കര്‍ഷക പോരാട്ടങ്ങളെ ചോരയില്‍ മുക്കിയും സ്ത്രീ പീഢകരെ സംരക്ഷിക്കുകയും ചെയ്യുന്ന മോദി എന്തു ഗ്യാരന്റിയാണ് ഈ വിഭാഗങ്ങള്‍ക്കു നല്‍കുന്നതെന്ന് പൗരന്മാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ബിജെപിയെ അധികാരത്തിലെത്തിച്ച സാമ്പ്രദായിക പാര്‍ട്ടികളെ ഇനിയും ആശ്രയിക്കുന്നത് മൗഢ്യമാണ്. പീഡിതപിന്നാക്കന്യൂനപക്ഷ സമൂഹങ്ങള്‍ സ്വയം രാഷ്ട്രീയ സംഘാടനം നടത്തി ശക്തിയാര്‍ജ്ജിച്ച് മതേതര ചേരിയുടെ ഐക്യനിര പടുത്തുയര്‍ത്തുക മാത്രമാണ് ഫാഷിസത്തെ പ്രതിരോധിക്കാനുള്ള പോംവഴിയെന്നും ഫൈസല്‍ ഇസ്സുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് കെ റിയാസ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ജാഥാ വൈസ് ക്യാപ്ടന്‍മാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ടി രത് നം അണ്ണാച്ചി, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എം എം താഹിര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം, ജില്ലാ സെക്രട്ടറി അസ്ഹാബുല്‍ ഹഖ് സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന ട്രഷറര്‍ അഡ്വ.എകെ സലാഹുദ്ദീന്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷീജ നൗഷാദ്, എസ്ഡിപിഐ ജില്ലാമണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു.
ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മണ്ണഞ്ചേരിയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ വളഞ്ഞവഴിയിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ വാഹന ജാഥയായി ആലപ്പുഴ ടൗണ്‍, സക്കരിയാ ബസാര്‍, മുല്ലാത്ത് വളപ്പ്, പുന്നപ്ര, വണ്ടാനം വഴി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിലെത്തി അവിടെ നിന്ന് ബഹുജന റാലിയായാണ് സ്വീകരണ സമ്മേളന വേദിയായ വളഞ്ഞവഴിയിലേക്ക് ആനയിച്ചത്. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 14 ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറവും പാലക്കാടും തൃശൂരും എറണാകുളവും ഇടുക്കിയും കോട്ടയവും പിന്നിട്ടാണ് ജില്ലയില്‍ പ്രവേശിച്ചത്. ബുധനാഴ്ച യാത്ര പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് പഴകുളത്തു നിന്ന് വാഹനജാഥയായി ആരംഭിച്ച് പത്തനംതിട്ട പഴയ െ്രെപവറ്റ് ബസ് സ്റ്റാന്റില്‍ സമാപിക്കും.