രാഷട്രീയ അരാജകത്വം ജനാധിപത്യത്തിന് ആപത്ത്: മൂവാറ്റുപുഴ അശ്‌റഫ് മൗലവി

Update: 2023-06-26 10:25 GMT

മലപ്പുറം: ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയ അരാജകത്വം ആപല്‍ക്കരവും ജാനാതിപത്യത്തിന് ഘടക വിരുദ്ധവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അശ്‌റഫ് മൗലവി. എസ് ഡിപിഐ മലപ്പുറം ജില്ലാ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന ലക്ഷ്യമാക്കുന്ന സാമൂഹിക ജനാധിപത്യത്തെ അസന്തുലിതമാക്കുന്ന ഫാഷിസ്റ്റ് പ്രവണതകള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന നിലപാടുകളില്‍ നിന്ന് രാഷ്ട്രീയ നേതൃത്വം മാറി നില്‍ക്കണം. ഫാഷിസ്റ്റ് ഭരണകൂടത്തിന് കളമൊരുക്കുന്നതില്‍ സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഭരണഘടന ശില്‍പ്പികള്‍ മുന്നോട്ടുവച്ച സാമൂഹികനീതിയുടെയും തുല്യ അവസരത്തിന്റെയും രാഷ്ട്ര സാക്ഷാല്‍ക്കാരത്തിന് തടസ്സം നില്‍ക്കുന്നതും സമ്പ്രദായിക പ്രസ്ഥാനങ്ങളുടെ ഇത്തരം നിലപാടുകളാണെന്ന് മുവാറ്റുപുഴ അശ്‌റഫ് മൗലവി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സാദിഖ് നടുത്തൊടി, മുര്‍ഷിദ് ഷമീം ജില്ലാ വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു.

    സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയി അറക്കല്‍, പിപി റഫീക്ക്, സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജമീല വയനാട്, സംസ്ഥാന സമിതി അംഗങ്ങളായ വി ടി ഇക്‌റാമുല്‍ ഹഖ്, എം ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമായ സൈതലവി ഹാജി, അരീക്കല്‍ ബീരാന്‍ കുട്ടി, ജില്ലാ സെക്രട്ടറിമാരായ മുസ്തഫ പാമങ്ങാടന്‍, പി ഷരീഖാന്‍, അഡ്വ. കെ സി നസീര്‍, അന്‍വര്‍ പഴഞ്ഞി, ഖജാഞ്ചി കെ സി സലാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജലീല്‍ നീലാബ്ര , സുനിയ സിറാജ്, സല്‍മ സാലിഹ്, റൈഹാനത്ത് കോട്ടക്കല്‍ സംബന്ധിച്ചു.

Tags:    

Similar News