രാമക്ഷേത്രം ബിജെപിയുടെ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തുറുപ്പുചീട്ട്: പി അബ്ദുല്‍ മജീദ് ഫൈസി
തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമിയില്‍ നടക്കുന്ന രാമക്ഷേത്ര നിര്‍മാണം അധികാരം നിലനിര്‍ത്തുന്നതിനുള്ള ആര്‍എസ്എസ് നിയന്ത്രിത ബിജെപി ഭരണകൂടത്തിന്റെ തുറുപ്പുചീട്ട് മാത്രമാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. വരുന്ന തിരഞ്ഞെടുപ്പിലും ഇതുതന്നെയായിരിക്കും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം. അതല്ലാതെ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ ബിജെപിയുടെ അജണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു. ബാബരി അനീതിയുടെ 31 വര്‍ഷങ്ങള്‍ എന്ന പേരില്‍ എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ഭീഷണിയില്‍ നിന്നു രാജ്യത്തെയും രാജ്യത്തിന്റെ മതേതരത്വത്തെയും സംരക്ഷിക്കാന്‍ ബാബരി മസ്ജിദ് വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ വഞ്ചനാപരമായ നിലപാടാണ് മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാഷിസ്റ്റ് ദുര്‍ഭരണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നും രാജ്യം തങ്ങളുടെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്നുമുള്ള സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശവാദങ്ങള്‍ കാപട്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. കാരണം രാജ്യത്തു നടന്ന കലാപങ്ങളും വംശഹത്യകളും ബാബരി മസ്ജിദ് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുടെ തകര്‍ച്ചയും നടന്നത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികള്‍ അധികാരം കൈയാളിയിരുന്നപ്പോഴാണ് എന്നതു മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പൂന്തുറയില്‍ നടന്ന സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസം ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും തടവറകള്‍ ഒരുക്കിയും ജനങ്ങളെ അടിമകളാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഭരണഘടന നെഞ്ചിലേറ്റി നിവര്‍ന്നു നിന്ന് അനീതിക്കെതിരേ പോരാടാന്‍ പൗരസമൂഹം തയ്യാറാവണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ സമിതിയംഗങ്ങളായ സഹീര്‍ അബ്ബാസ് (വെള്ളമുണ്ട, വയനാട്), സിപിഎ ലത്തീഫ് (കോഴിക്കോട് ടൗണ്‍), സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ് (തൃശൂര്‍ ), തുളസീധരന്‍ പള്ളിക്കല്‍ (എറണാകുളം), സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍ (വടകര, കോഴിക്കോട്), അജ്മല്‍ ഇസ്മാഈല്‍ (കണ്ണൂര്‍), സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍ (ഈരാറ്റുപേട്ട, കോട്ടയം), ജോണ്‍സണ്‍ കണ്ടച്ചിറ ( പെരിന്തല്‍മണ്ണ, മലപ്പുറം), പി ജമീല (മാട്ടൂല്‍, കണ്ണൂര്‍), ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍ (കന്യാകുളങ്ങര, തിരുവനന്തപുരം), സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം (ചുങ്കപ്പാറ, പത്തനംതിട്ട), അന്‍സാരി ഏനാത്ത് (ഓയൂര്‍, കൊല്ലം), വി ടി ഇക്‌റാമുല്‍ ഹഖ് (കാമ്പ്രത്ത് ചള്ള, പാലക്കാട്), സംസ്ഥാന സമിതിയംഗങ്ങളായ വി എം ഫൈസല്‍ (കായംകുളം, ആലപ്പുഴ), മുസ്തഫ പാലേരി (തൊടുപുഴ, ഇടുക്കി), ഡോ. സി എച്ച് അഷ്‌റഫ് (ചങ്ങനാശ്ശേരി, കോട്ടയം), എം ഫാറൂഖ് (പത്തനംതിട്ട), ജോര്‍ജ് മുണ്ടക്കയം (നെല്ലിക്കുഴി, എറണാകുളം), ടി നാസര്‍ (ഉപ്പള, കാസര്‍ഗോഡ്), എം എം താഹിര്‍ (കരനാഗപ്പള്ളി, കൊല്ലം), എറണാകുളം ജില്ലാ പ്രസിഡന്റ് വി എം ഷൗക്കത്തലി (പറവൂര്‍, എറണാകുളം), ഇടുക്കി ജില്ലാ പ്രസിഡന്റ് ഷെമീര്‍ അടിമാലി (നെടുംങ്കണ്ടം, ഇടുക്കി), പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി (ഒറ്റപ്പാലം, പാലക്കാട്) എന്നിവര്‍ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു.