എസ് ഡിപിഐ 'പ്രതിഷേധ തെരുവ്' നാളെ; തിരുവനന്തപുരത്ത് പി അബ്ദുല്‍ മജീദ് ഫൈസി പങ്കെടുക്കും

മഞ്ചക്കണ്ടി വനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐ വസ്തുതാന്വേഷണ സംഘം സ്ഥലം സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി. സമിതിയുടെ പ്രധാന കണ്ടെത്തലുകള്‍ നാളെ നടക്കുന്ന പരിപാടിയില്‍ അവതരിപ്പിക്കും.

Update: 2019-11-07 11:57 GMT

തിരുവനന്തപുരം: മനുഷ്യരെ വെടിവെച്ചു കൊല്ലുന്ന പിണറായി സര്‍ക്കാരിനെതിരേ 'പ്രതിഷേധ തെരുവ്' നാളെ നടക്കും. രാവിലെ 10.30 ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടക്കുന്ന പരിപാടിയില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പങ്കെടുക്കും. സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലത്തില്‍ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി (അമ്പലപ്പുഴ), എം കെ മനോജ് കുമാര്‍ (തിരൂര്‍), സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ് (കോഴിക്കോട്), തുളസീധരന്‍ പള്ളിക്കല്‍ (പാലക്കാട്), റോയി അറയ്ക്കല്‍ (കോട്ടയം), സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍ (അടൂര്‍), മുസ്തഫ കൊമ്മേരി (മട്ടന്നൂര്‍), സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍ (കാസര്‍കോഡ്), സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍ (ആലുവ), പി പി മൊയ്തീന്‍ കുഞ്ഞ് (തൊടുപുഴ), ഇ എസ് കാജാ ഹുസൈന്‍ (ഗുരുവായൂര്‍), സംസ്ഥാന സമിതിയംഗങ്ങളായ നൗഷാദ് മംഗലശ്ശേരി (ഇരവിപുരം, കൊല്ലം), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (കല്‍പ്പറ്റ) തുടങ്ങിയവര്‍ പങ്കെടുക്കും.

അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐ സംസ്ഥാന സമിതി നിയോഗിച്ച വസ്തുതാന്വേഷണ സംഘം സ്ഥലം സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി. സമിതിയുടെ പ്രധാന കണ്ടെത്തലുകള്‍ നാളെ നടക്കുന്ന പരിപാടിയില്‍ അവതരിപ്പിക്കും. രാഷ്ട്രീയ നേതൃത്വങ്ങള്‍, ജനപ്രതിനിധികള്‍, പരിസരവാസികള്‍, ആദിവാസി സംഘടനാ നേതാക്കള്‍, ഊര് നിവാസികള്‍ തുടങ്ങിയവരെ കണ്ട് സമിതി വിവരങ്ങള്‍ ശേഖരിച്ചു.

എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ തുളസീധരന്‍ പള്ളിക്കല്‍, റോയി അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ഉസ്മാന്‍ എന്നിവരടങ്ങിയ സമിതിയാണ് സ്ഥലം സന്ദര്‍ശിച്ചത്. പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ട്രഷറര്‍ മജീദ് ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട് മേഖലാ പ്രസിഡന്റ് ശമീര്‍ ആലിങ്ങല്‍, മേഖലാ സെക്രട്ടറി ജാബിര്‍ കരിപ്പമണ്ണ, ഷൊര്‍ണൂര്‍ മണ്ഡലം സെക്രട്ടറി മുസ്തഫ കുളപ്പുള്ളി, മണ്ണാര്‍ക്കാട് മേഖലാ കമ്മിറ്റിയംഗം ബഷീര്‍, മന്‍സൂര്‍ തെങ്കര, ബഷീര്‍ അട്ടപ്പാടി, ഫിറോസ് അട്ടപ്പാടി, സക്കീര്‍ ഷൊര്‍ണൂര്‍ എന്നിവരും സമിതിയെ അനുഗമിച്ചിരുന്നു.




Tags:    

Similar News