ഇന്ധന വില വര്‍ധനവിനെതിരേ നാടെങ്ങും എസ് ഡിപിഐയുടെ പന്തംകൊളുത്തി പ്രകടനം

Update: 2021-03-01 16:32 GMT

കണ്ണൂര്‍: ഇന്ധന വില ദിനംപ്രതി വര്‍ധിപ്പിച്ചുള്ള തീവെട്ടിക്കൊള്ളയ്‌ക്കെതിരേ എസ് ഡിപിഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. ബ്രാഞ്ച്, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പന്തംകൊളുത്തി പ്രകടനം നടത്തിയത്. ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റിക്കു കീഴില്‍ വിവിധ പ്രദേശങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുമ്പോഴും രാജ്യത്ത് ഇന്ധന വില അനിയന്ത്രിതമായി ഉയരുകയാണ്. പെട്രോള്‍ വില ലിറ്ററിന് നൂറിനോടടുക്കുകയാണ്. ഡീസല്‍ വിലയും അടിക്കടി വര്‍ധിപ്പിക്കുന്നു. പാചക വാതക വില ഫെബ്രുവരിയില്‍ മാത്രം 100 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കൊവിഡിന്റെ മറവില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഗ്യാസ് സബ്‌സിഡിയും നിര്‍ത്തലാക്കിയിരുന്നു. സിലിണ്ടറിന് 850 രൂപയും ട്രാന്‍സ്‌പോര്‍ട്ടിങ് ചാര്‍ജും നല്‍കണം. ഈ രീതിയില്‍ കോര്‍പറേറ്റുകള്‍ക്കായി ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപെട്ടാണ് ഇരിട്ടി മുനിസിപ്പാലിറ്റിക്ക് കീഴിലെ വിവിധ പ്രദേശങ്ങളില്‍ എസ്ഡിപിഐ പന്തംകൊളുത്തി പ്രകടനം നടത്തിയത്.

   


    ചാവശ്ശേരിയില്‍ ബ്രാഞ്ച് സെക്രട്ടറി അജ്മല്‍, സാജിര്‍ നേതൃത്വം നല്‍കി. നരയന്‍പാറയില്‍ ബ്രാഞ്ച് പ്രസിഡന്റ് കെ എന്‍ ഫിറോസ്, കബീര്‍, സി എം നസീര്‍, താജുദ്ദീന്‍ എന്നിവരും നടുവനാട് എ കെ റസാഖ്, റസാഖ് എന്നിവരും നേതൃത്വം നല്‍കി. പത്തൊന്‍പതാം മൈലില്‍ ബ്രാഞ്ച് സെക്രട്ടറി ഇ കെ ഷമീര്‍, റഹീം ചാളക്കുന്ന്, ഇരിട്ടിയില്‍ അല്‍ത്താഫ്, റഷീദ് എന്നിവരും നേതൃത്വം നല്‍കി. തോട്ടട ബ്രാഞ്ച് തോട്ടട ടൗണില്‍ നടത്തിയ പ്രകടനത്തിനു മഹ്ഷൂഖ്, റഊഫ്, റഷീദ്, മിനാസ് നേതൃത്വം നല്‍കി.

SDPI protest against fuel price hike

Tags:    

Similar News