ബിജെപി വിരുദ്ധ കോണ്‍ഗ്രസ് തരംഗത്തിലും കര്‍ണാടകയില്‍ കരുത്തറിയിച്ച് എസ് ഡിപിഐ
ബെംഗളൂരു: കര്‍ണാടകയില്‍ ആഞ്ഞടിച്ച ബിജെപി വിരുദ്ധ കോണ്‍ഗ്രസ് തരംഗത്തിലും കരുത്തറിയിച്ച് എസ് ഡിപിഐ. ആദ്യഘട്ടത്തില്‍ 100 സീറ്റുകളില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ അവസാനഘട്ടത്തില്‍ 16 സീറ്റുകളില്‍ മാത്രമാണ് ജനവിധി തേടിയത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ ആകെ 16 സീറ്റുകളില്‍ നിന്നായി ലക്ഷത്തോളം വോട്ടുകളാണ് എസ് ഡിപി ഐ നേടിയത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് നരസിംഹരാജ മണ്ഡലത്തിലാണ്. അബ്ദുല്‍ മജീദ് കൊടലിപ്പേട്ട് 41037 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 7753 വോട്ടുകള്‍ അധികം നേടിയ എസ് ഡിപി ഐ നേരിയ വോട്ടുകള്‍ക്കാണ് രണ്ടാംസ്ഥാനത്തുനിന്ന് പിന്തള്ളപ്പെട്ടത്. മംഗളൂരു മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി റിയാസ് പറങ്കിപ്പേട്ട് 15054 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയതും സാമ്പ്രദായിക പാര്‍ട്ടികളെ ഞെട്ടിച്ചിട്ടുണ്ട്. 2013ല്‍ 4088 വോട്ടുകള്‍ മാത്രം ഉണ്ടായിരുന്ന മണ്ഡലത്തില്‍ ഇത്തവണ മൂന്നിരട്ടിയോളം വോട്ടുകളാണ് എസ് ഡിപി ഐ നേടിയത്. ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധതയും ഭരണത്തിലെ കെടുകാര്യസ്ഥതയും ചെറുക്കാന്‍ കോണ്‍ഗ്രസിന് ജനം കൂട്ടത്തോടെ വോട്ട് ചെയ്തപ്പോഴും എസ് ഡിപി ഐ നേടിയ മുന്നേറ്റം ഭാവി രാഷ്ട്രീയത്തിലേക്കുള്ള ശക്തമായ സൂചനയാണു നല്‍കുന്നത്. ഹിജാബ് വിലക്ക്, സംവരണ നിഷേധം, ടിപ്പു വിമര്‍ശനം തുടങ്ങിയ മുസ് ലിം വിരുദ്ധ പ്രചാരണവുമായി ബിജെപി ശക്തമായി നിലയുറപ്പിച്ചപ്പോള്‍ ഇതിനു തടയിടാന്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുക്കണമെന്ന പ്രചാരണത്തിനിടയിലും എസ് ഡിപി ഐ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. മാത്രമല്ല, എസ് ഡിപി ഐ മല്‍സരിക്കുക വഴി ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുമെന്നും അത് ബിജെപി സഹായകരമാവുമെന്നുമുള്ള എതിരാളികളുടെ പ്രചാരണത്തെയും മറികടന്നുള്ളതാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. സംഘപരിവാരത്തെ തറപറ്റിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപിക്ക് ജയസാധ്യതയുള്ള സീറ്റുകളില്‍ മല്‍സരിക്കാതെ പിന്‍മാറുകയും ഏറ്റവും കൂടുതല്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ പിന്തണയ്ക്കുകയുമാണ് ചെയ്തത്. അവസാന നിമിഷം പോലും ബിജെപിക്കു നേരിയ സാധ്യതയുള്ള സീറ്റുകളില്‍ നിന്ന് സ്ഥാനാര്‍ഥികളെ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം, ഇത്തവണ ബിജെപി വിരുദ്ധ കാംപയിനുമായി രംഗത്തിറങ്ങിയ വിദ്യാര്‍ഥി-ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മയായ 'ബഹുത്വ കര്‍ണാടക', 'എദ്ദെലു കര്‍ണാടക' എന്നീ സമിതികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
എസ് ഡിപി ഐ വിവിധ മണ്ഡലങ്ങളില്‍ നേടിയ വോട്ടുകള്‍: