അലീഗഡ് യൂനിവേഴ്‌സിറ്റിയില്‍ ക്ഷേത്രം സ്ഥാപിക്കും; എബിവിപിയെ പിന്തുണച്ച് ബിജെപി എംപി
കാംപസില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന എബിവിപി പ്രവര്‍ത്തകരുടെ ആവശ്യത്തിന് പിന്തുണ അറിയിച്ച എംപി എഎംയുവില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന പുറത്താക്കിയ എബിവിപി നേതാവ് അജയ് സിങിനെ തിരിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അറിയിച്ചു.
ന്യൂഡല്‍ഹി: വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് അലീഗഡ് സര്‍വ്വകലാശാലയെ ലക്ഷ്യമിട്ട് ബിജെപി. അലീഗഡ് സര്‍വകലാശയില്‍ ക്ഷേത്രം പണിയണമെന്ന എബിവിപി ആവശ്യത്തിന് പിന്തുണ അറിയിച്ചുകൊണ്ടാണ് രണ്ടാമതും അലിഗഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി സതീഷ് ഗൗതം രംഗത്തെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് വീണ്ടും അവസരം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുതിനിടേയാണ് എംപിയുടെ വര്‍ഗീയ പ്രസ്താവന. കാംപസില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന എബിവിപി പ്രവര്‍ത്തകരുടെ ആവശ്യത്തിന് പിന്തുണ അറിയിച്ച എംപി എഎംയുവില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന പുറത്താക്കിയ എബിവിപി നേതാവ് അജയ് സിങിനെ തിരിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അറിയിച്ചു.
അലീഗഡ് യൂനിവേഴ്‌സിറ്റില്‍ സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം പാകിസ്താനിലേക്ക് അയക്കുകയാണ് തന്റെ ആദ്യ പരിഗണനയെന്ന് എംപി ആവര്‍ത്തിച്ചു. ജിന്നയുടെ ചിത്രം വെക്കാനുള്ള സ്ഥലമല്ല അലിഗഡ് സര്‍വകലാശാലയെന്ന് പറഞ്ഞ ഗൗതം, ഏത് വിധേനയും ഇത് പാകിസ്താനിലേക്ക് അയക്കുമെന്ന മുന്‍ നിലപാടില്‍ നിന്നും മാറ്റമില്ലെന്നും മാധ്യമങ്ങളെ അറിയിച്ചു. അലീഗഡിലെ ജിന്ന വിവാദത്തിന്റെ വക്താവായിരുന്നു സതീഷ് ഗൗതം.