ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സില്‍ 1000 പോയിന്റ് നഷ്ടം
ആഗോള വിപണിയിലെ പ്രതിസന്ധികളെ തുടര്‍ന്ന് ഏഷ്യന്‍ വിപണിയിലുണ്ടായ വന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലുമുണ്ടായിരിക്കുന്നത്. ഏഷ്യന്‍ വിപണികള്‍ ഒരു മാസത്തിനുള്ളിലെ ഏറ്റവും വലിയ ഇടിവാണുണ്ടായത്.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഹൗസിംഗ് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (എച്ച്.ഡി.എഫ്.സി), റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്. ബാങ്ക് ഓഫ് ബറോഡ, ആര്‍.ബി.എല്‍, ഇന്‍ഡസ്ലാന്‍ഡ് ബാങ്ക് എന്നിവ നിഫ്റ്റിയിലും വലിയ നിരാശ സൃഷ്ടിച്ചു. ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി, മുഹീന്ദ്ര ആന്റ് മഹീന്ദ്രന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എച്ച്.ഡി.എഫ്.സി എന്നിവയും നഷ്ടത്തിലാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, മാരുതി, എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഐ.ടി.സി, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍.ടി.പി.സി, ഏഷ്യന്‍ പെയിന്റ്്‌സ്, ടി.സി.എസ്, ടെക് മഹീന്ദ്ര, റിലയന്‍സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഹരികള്‍ക്കും കാര്യമായ ഇടിവാണ് നേരിട്ടത്.