ബിഹാറില്‍ പശുവിന്റെ പേരിലുള്ള മനുഷ്യക്കുരുതി: ഏഴു പേര്‍ അറസ്റ്റില്‍

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബനിയാപൂരിലെ ചില ഗ്രാമീണര്‍ പിക്ക് അപ്പ് വാനില്‍ പശുവുമായി സഞ്ചരിച്ച മൂന്നു പേരെ പിടികൂടിയത്. തുടര്‍ന്ന് കാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പുലര്‍ച്ചെ 4.30ഓടെ പ്രദേശവാസികള്‍ ഇവരെ ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Update: 2019-07-19 18:10 GMT

പട്‌ന: പശുക്കടത്ത് ആരോപിച്ച് ബിഹാറിലെ ശരണില്‍ മൂന്നുപേരെ 'ആള്‍ക്കൂട്ടം' തല്ലിക്കൊന്ന സംഭവത്തില്‍ഏഏഴു പേരെ ബനിയാപൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബനിയാപൂരിലെ ചില ഗ്രാമീണര്‍ പിക്ക് അപ്പ് വാനില്‍ പശുവുമായി സഞ്ചരിച്ച മൂന്നു പേരെ പിടികൂടിയത്. തുടര്‍ന്ന് കാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പുലര്‍ച്ചെ 4.30ഓടെ പ്രദേശവാസികള്‍ ഇവരെ ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മൂന്നു പേരെയും പോലിസ് എത്തി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മൂവരും മരണത്തിന് കീഴടങ്ങി. അടുത്ത ഗ്രാമത്തിലുള്ള മൂവരും ഒരു പിക് അപ് വാനില്‍ എത്തി തങ്ങളുടെ കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്.

മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയിലാണ് ഗ്രാമവാസികളായ അക്രമികള്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, ആള്‍ക്കൂട്ടക്കൊലകളെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്ത് അഖിലേന്ത്യാ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഐഎംഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി. ആള്‍ക്കൂട്ടക്കൊല തടയുന്നതിന് നിയമം കൊണ്ടുവരണമെന്ന് സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.ലോക്‌സഭയില്‍ വെള്ളിയാഴ്ച പാസാക്കിയ മനുഷ്യാവകാശ സംരക്ഷണ (ഭേദഗതി) ബില്‍ 2019 നു മേല്‍ നടന്ന ചര്‍ച്ചയിലാണ് ഉവൈസി ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയത്.

Tags:    

Similar News