മഞ്ചേരിയിലെ ഏഴുവാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി

Update: 2020-06-15 02:13 GMT
മഞ്ചേരിയിലെ ഏഴുവാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി
മഞ്ചേരി: മഞ്ചേരി നഗരസഭയിലെ ഏഴ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. രോഗവ്യാപന സാധ്യതയില്ലെന്ന കാരണത്താലാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. അതേസമയം, നഗര സഭയിലെ രണ്ട് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍ തുടരും. മഞ്ചേരി നഗരസഭയിലെ 7, 12, 16, 33, 42, 45, 50 തുടങ്ങിയ ഏഴ് വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നഗരസഭയിലെ 14, 46 എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍ തുടരും. ഈ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നേരത്തേ മൂന്ന് വാര്‍ഡുകള്‍ (05, 06, 09) കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിരുന്നു.


Tags:    

Similar News