തൊട്ടിലിനു കെട്ടിയ സാരി കഴുത്തില്‍ കുരുങ്ങി ഏഴു വയസ്സുകാരന് മരിച്ച നിലയില്‍
കണ്ണൂര്‍: ബന്ധുവീട്ടിലെ മുറിയില്‍ തൊട്ടിലിനു കെട്ടിയ സാരി കഴുത്തില്‍ കുരുങ്ങി ഏഴു വയസ്സുകാരന് മരിച്ച നിലയില്‍. ന്യൂമാഹി സ്വദേശികളായ രജീഷ്-ശരണ്യ ദമ്പതികളുടെ മകന് റിജ്വല്‍ ആണ് വാരത്തെ ബന്ധുവീട്ടില്‍ മരിച്ചത്. മാതാവ് തല്ലിയതില്‍ മനംനൊന്ത് കുട്ടി മുറിയില്‍ കയറി സാരിയില്‍ കഴുത്ത് കുരുക്കിയെന്നാണ് പോലിസ് നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. റിജ്വലിന്റെ കുടുംബം ബന്ധുവീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു. ഈ വീട്ടിലെ കുട്ടികളുമായി റിജ്വല്‍ വഴക്കുകൂടിയതിനു മാതാവ് ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് സാരി കൊണ്ടു കെട്ടിയ തൊട്ടിലില്‍ കഴുത്ത് കുരുങ്ങിയ നിലയില്‍ റിജ്വലിനെ കണ്ടതെന്ന് പോലിസ് പറഞ്ഞു.