ചീഫ് സെക്രട്ടറിമാര്‍ വരെയുള്ള ഉന്നതര്‍ ചര്‍ച്ച നടത്താറുണ്ടെന്ന് എഡിജിപിയെ ചര്‍ച്ചയ്‌ക്കെത്തിച്ച ആര്‍എസ് എസ് നേതാവ്

Update: 2024-09-29 12:21 GMT

കൊച്ചി: എഡിജിപി ദത്താത്രേയ ഹൊസബലേ കുടിക്കാഴ്ച സ്ഥിരീകരിച്ച് ആര്‍എസ്എസ് നേതാവ് എ.ജയകുമാര്‍. കേരളത്തില്‍ ആദ്യമായല്ല ഉന്നത ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്നും, മുന്‍പും നിരവധി പേര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ക്കിടയാണ് എ ജയകുമാറിന്റെ വെളിപ്പെടുത്തല്‍.

ആര്‍എസ്എസ് എഡിജിപി കൂടിക്കാഴ്ച വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എ ജയകുമാറിന്റെ പ്രതികരണം. കേരളത്തില്‍ ആദ്യമായി അല്ല ഏതെങ്കിലും എഡിജിപി ആര്‍എസ്എസ് നേതാക്കളെ കാണാന്‍ വരുന്നത്. ഉന്നത ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിമാര്‍ വരെയും ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടുണ്ട്. തന്റെ പൊതുജീവിതത്തില്‍ താന്‍ ചെന്ന് കണ്ടവരുടെയും ആര്‍എസ്എസ് നേതാക്കളെ കണ്ടവരുടെയും ലിസ്റ്റ് തിരഞ്ഞു പോയാല്‍ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മതവിഭാഗങ്ങളിലും പെട്ട നൂറുകണക്കിന് ആളുകള്‍ ഉണ്ടാകും. അതിനൊക്കെ നോട്ടീസ് അയക്കാന്‍ തുടങ്ങിയാല്‍ സര്‍ക്കാര്‍ ഇതിനായി പുതിയൊരു ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങേണ്ടി വരുമെന്നും എ ജയകുമാര്‍ പരിഹസിച്ചു. ഇത്തരം കൂടിക്കാഴ്ചകള്‍ പതിവാണെന്നും അത് തുടരുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.





Tags:    

Similar News