'ശരീഅത്ത് നിയമം നീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നത്'; ആനന്ദ് പട് വര്‍ധനു മറുപടിയുമായി സോഷ്യല്‍മീഡിയ

Update: 2020-10-03 11:22 GMT
ന്യൂഡല്‍ഹി: ശരീഅത്ത് നിയമത്തെയും ഹിന്ദുത്വത്വത്തെയും താരതമ്യം ചെയ്ത പ്രമുഖ ഡോക്യുമെന്ററി നിര്‍മാതാവ് ആനന്ദ് പട് വര്‍ധന് മറുപടിയുമായി സോഷ്യല്‍ മീഡിയ. 'ശരീഅത്ത് നിയമം നീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും ലൈംഗികാതിക്രമക്കേസിലെ കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കുന്നുണ്ടെന്നും ആരാധനാലയങ്ങള്‍ നശിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ട്വിറ്ററില്‍ മറുപടി നല്‍കി. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിലും ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊലയിലും പ്രതികരിക്കവെയാണ് ആനന്ദ് പട് വര്‍ധന്‍ ശരീഅത്ത് നിയമത്തിലെ ഹിന്ദു പതിപ്പിലാണ് നാം ജീവിക്കുന്നതെന്ന പരാമര്‍ശം നടത്തിയത്. ആനന്ദ് പട് വര്‍ധന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ശരീഅത്ത് നിയമത്തെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത് അനാവശ്യമാണെന്നും ഇദ്ദേഹത്തിന്റെ 'ആന്തരിക ഇസ്‌ലാമോഫോബിയ'യാണ് പുറത്തുവന്നതെന്നും ചിലര്‍ വിമര്‍ശിച്ചു.

    ''ശരീഅത്ത് നിയമം ഒരു ക്ഷേത്രവും പൊളിക്കാന്‍ അനുവദിക്കുന്നില്ല, ശരീഅത്ത് നിയമം ബലാല്‍സംഗം ചെയ്യുന്നവരെ സംരക്ഷിക്കുന്നില്ല. ശരീഅത്ത് നീതിയും സമത്വവും ഉറപ്പാക്കുന്നു. ഹിന്ദുത്വം വിദ്വേഷവും അനീതിയും അസമത്വവുമാണ് വളര്‍ത്തുക'യെന്നും രെഹാന്‍ എന്നയാള്‍ ചൂണ്ടിക്കാട്ടി. ശരീഅത്ത് കര്‍ശനമാണ് എന്നാല്‍ അന്യായമല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ശരീഅത്ത് നിയമം എന്താണെന്ന് വായിക്കുക, അത് ബലാല്‍സംഗത്തെ സംരക്ഷിക്കുകയോ മറ്റ് ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കുകയോ ഇല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

"Sharia Upholds Justice & Equality": Netizens Respond After Filmmaker Anand Patwardhan Compares It To Hindutva




Tags:    

Similar News