'അഹങ്കാരം വെടിഞ്ഞ് കര്‍ഷകര്‍ക്ക് നീതി ലഭ്യമാക്കുക': കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍
കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തെ സിങ്കു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഹുലിന്റെ ട്വീറ്റ്.
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഹങ്കാരം വെടിഞ്ഞ് കര്‍ഷകര്‍ക്ക് നീതി നല്‍കുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തെ സിങ്കു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഹുലിന്റെ ട്വീറ്റ്.
കര്‍ഷകര്‍ തെരുവില്‍ പ്രക്ഷോഭം നടത്തുന്നു. ടിവികളില്‍ നുണ പ്രചാരണം നടക്കുന്നു. കര്‍ഷകന്റെ കഠിനാധ്വാനത്തിന് നാമെല്ലാവരും കടപ്പെട്ടിരിക്കുന്നു. അവര്‍ക്ക് നീതിയും അവകാശങ്ങളും നല്‍കി കടത്തില്‍ നിന്ന് രക്ഷിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ലാത്തികളും ടിയര്‍ ഗ്യാസുകളും കൊണ്ട് അവരെ അധിക്ഷേപിക്കുകയല്ല. ഉണരൂ, അഹങ്കാരം വെടിഞ്ഞ് ചിന്തിക്കൂ, കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കു' അദ്ദേഹം പറഞ്ഞു.
ആറാം ദിവസവും കര്‍ഷക സമരം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഉപാധികളോടെയുള്ള ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.