തൂണേരി ഷിബിന്‍ വധക്കേസ്: ആറു പ്രതികള്‍ കീഴടങ്ങി; നാളെ ഹൈക്കോടതിയില്‍ ഹാജരാക്കും
ശിക്ഷയില്‍ വാദം കേട്ട ശേഷമായിരിക്കും ഹൈക്കോടതി വിധി പുറപ്പെടുവിക്കുക.
കോഴിക്കോട്: തൂണേരി ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ കീഴടങ്ങി. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായില്‍ ഒഴികെയുള്ള ആറു പ്രതികളാണ് കീഴടങ്ങിരിക്കുന്നത്. ഇവരെ മെഡിക്കല്‍ പരിശോധനക്ക് ശേഷം വിചാരണക്കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ജയിലിലേക്ക് മാറ്റിയ ശേഷം നാളെ ഹൈക്കോടതിയില്‍ ഹാജരാക്കും.
2015 ജനുവരി 22നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. വിചാരണയില്‍ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടിരുന്നു. ഈ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ശിക്ഷയില്‍ വാദം കേട്ട ശേഷമായിരിക്കും ഹൈക്കോടതി വിധി പുറപ്പെടുവിക്കുക.