ക്ഷേത്രങ്ങളെ വെല്ലുന്ന യുപിയിലെ പോലിസ് സ്‌റ്റേഷന്‍; പോലിസ് ഓഫിസറുടെ നേതൃത്വത്തില്‍ പൂജയും (വീഡിയോ)
ഹോളി ആഘോഷങ്ങളുടെ ഭാഗമായി എസ്എച്ച്ഒ പ്രേം ചന്ദിന്റെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷനില്‍ പ്രത്യേക പൂജയും നടത്തുന്നുണ്ട്.
ലഖ്‌നോ: ക്ഷേത്രങ്ങളെ വെല്ലുന്നതാണ് യോഗിയുടെ യുപിയിലെ പോലിസ് സ്‌റ്റേഷനിലെ കാഴ്ച്ചകള്‍. ഗണപതി വിഗ്രഹവും ദൈവങ്ങളുടെ ചിത്രങ്ങളും നിരത്തിവെച്ച സ്‌റ്റേഷന്‍ ഹൗസ് ഓഫിസില്‍ ഗംഗാജലം ഉപയോഗിച്ച് പൂജ നടത്തുന്നതും കാണാം.
ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ നൗചന്ദി പോലിസ് സ്‌റ്റേഷനിലാണ് ഭക്തിനിര്‍ഭരമായ കാഴ്ച്ചകള്‍. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ പ്രേം ചന്ദ് ശര്‍മ ഗംഗാ ജലവുമായി വരുന്നതും അത് ഓഫിസ് ടേബിളില്‍ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. സ്‌റ്റേഷന്‍ ഓഫിസര്‍ക്ക് പിന്നാലെ മറ്റു പോലിസുകാരും ഗംഗാജലം മേശയില്‍ നിരത്തിവയ്ക്കുന്നുണ്ട്.
ഓഫിസിന്റെ ചുവരില്‍ പൂജാമുറിക്ക് സമാനമായ രീതിയില്‍ നിരവധി ഹിന്ദു ദൈവങ്ങളും ചിത്രങ്ങള്‍ നിരത്തിവച്ചിട്ടുണ്ട്. അതിന് താഴെ പ്രത്യേകം തയ്യാറാക്കിയ മേശയില്‍ ഗണപതി വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്.
ഹോളി ആഘോഷങ്ങളുടെ ഭാഗമായി എസ്എച്ച്ഒ പ്രേം ചന്ദിന്റെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷനില്‍ പ്രത്യേക പൂജയും നടത്തുന്നുണ്ട്. ഗംഗാ ജലം എടുത്ത് മന്ത്രങ്ങള്‍ ഉരുവിട്ട് സ്‌റ്റേഷന്‍ ശുദ്ധീകരിക്കുന്നതും സന്ദര്‍ശകര്‍ക്ക് ഗംഗാജലം സമ്മാനമായി നല്‍കുന്നതും യുപിയിലെ മാധ്യമ പ്രവര്‍ത്തകന്‍ പിയൂഷ് റായ് ട്വീറ്റ് ചെയ്ത വീഡിയോയില്‍ കാണാം.