കടകള്‍ തുറക്കല്‍: നയപരമായ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

Update: 2021-07-15 06:27 GMT

കൊച്ചി: സംസ്ഥാനത്തെ കടകള്‍ തുറക്കുന്ന കാര്യത്തില്‍ നയപരമായ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.വസ്ത്രവില്‍പ്പന ശാലകള്‍ തുറക്കണമെന്നാവശ്യപ്പെട്ടള്ള ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.കടകള്‍ തുറക്കുന്ന കാര്യത്തില്‍ നയം രൂപീകരിക്കേണ്ട സമയമായമെന്നും കോടതി ചൂണ്ടിക്കാട്ടി.ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ആള്‍ക്കുട്ടം നിയന്ത്രണം ഫലപ്രദമായി നടപ്പാകുന്നില്ലെന്നാണ് കാണാന്‍ സാധിക്കുന്നത്. പൊതു ഇടങ്ങളില്‍ പലയിടത്തും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല.ആകെ കാണുന്നത് ആളുകള്‍ മാസ്‌ക് ധരിക്കുന്നുവെന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേ സമയം വിദഗ്ദ സമിതിയുടെ ശുപാര്‍കളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കേസ് വീണ്ടും അടുത്ത വ്യാഴാഴ്ച കോടതി പരിഗണിക്കും.

Tags:    

Similar News