വിദേശികള്‍ക്കായി പൗരത്വ നിയമത്തെ ഉദാരമായി വ്യാഖ്യാനിക്കരുതെന്ന് സുപ്രിംകോടതി

പൗരത്വനിയമത്തിലെ വകുപ്പുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വ്യക്തവും ലളിതവുമാണ്.

Update: 2024-10-31 00:39 GMT

ന്യൂഡല്‍ഹി: വിദേശികള്‍ക്ക് പൗരത്വം നല്‍കാനായി 1955ലെ പൗരത്വനിയമത്തെ ഉദാരമായി വ്യാഖ്യാനിക്കരുതെന്ന് സുപ്രീംകോടതി. മാതാപിതാക്കള്‍ ഇന്ത്യന്‍പൗരത്വം ഉപേക്ഷിക്കുന്ന സമയത്ത്, ഗര്‍ഭസ്ഥശിശുവിന് അത് അവകാശപ്പെടാമെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയ ഉത്തരവിലാണ് നിരീക്ഷണം. പൗരത്വനിയമത്തിലെ വകുപ്പുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വ്യക്തവും ലളിതവുമാണ്. അതിനാല്‍, സ്വാഭാവികമായ അര്‍ഥത്തില്‍ത്തന്നെ എടുത്താല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു.

പൗരത്വത്തിനുള്ള അപേക്ഷ തള്ളിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2019ലെ ഉത്തരവ് ചോദ്യം ചെയ്ത് പ്രണവ് എന്നയാള്‍ നല്‍കിയ ഹരജിയിലായിരുന്നു മദ്രാസ് ഹൈക്കോടതി വിധി.

Tags:    

Similar News