ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ കൊവിഡ് ബാധിച്ച് മരിച്ചു
നദീം അക്തര്‍ സയ്ഫിയുമായി ചേര്‍ന്നാണ് ശ്രാവണ്‍ റാത്തോഡ് സിനിമകള്‍ക്ക് സംഗീതം നല്‍കിയത്. ആഷിഖി, സാജന്‍, ഫൂല്‍ ഓര്‍ ഖാണ്ഡ, ബര്‍സാത്ത്, രാജ ഹിന്ദുസ്ഥാനി, റാസ് എന്നിങ്ങനെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് നദീം-ശ്രാവണ്‍ കൂട്ട് കെട്ട് ഈണങ്ങളൊരുക്കി.
മുംബൈ: ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ്(66) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈ മാഹിമിലെ എസ്എല്‍ റഹേജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.15നായിരുന്നു അന്ത്യം.
മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോഡാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
നദീം അക്തര്‍ സയ്ഫിയുമായി ചേര്‍ന്നാണ് ശ്രാവണ്‍ റാത്തോഡ് സിനിമകള്‍ക്ക് സംഗീതം നല്‍കിയത്. 1990 കള്‍ മുതല്‍ 2005 വരെ ഈ കൂട്ട്‌കെട്ട് അനവധി ഹിറ്റുകള്‍ ബോളിവുഡില്‍ നല്‍കി. ആഷിഖി, സാജന്‍, ഫൂല്‍ ഓര്‍ ഖാണ്ഡ, ബര്‍സാത്ത്, രാജ ഹിന്ദുസ്ഥാനി, റാസ് എന്നിങ്ങനെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് നദീം-ശ്രാവണ്‍ കൂട്ട് കെട്ട് ഈണങ്ങളൊരുക്കി.