സിദ്ദീഖിന്റെ ഇടക്കാല ജാമ്യം തുടരും

യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ സിദ്ദീഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം തുടരും.

Update: 2024-11-12 05:37 GMT

ന്യൂഡല്‍ഹി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ സിദ്ദീഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം തുടരും. കേസ് വിശദമായ വാദത്തിനായി അടുത്തമാസം 13ലേക്ക് മാറ്റി. പോലിസ് തനിക്കെതിരേ മന:പൂര്‍വം ഇല്ലാക്കഥകള്‍ ചമയ്ക്കുകയാണെന്നും സംഭവത്തിലെ യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും സിദ്ദീഖ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരി പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പോലിസ് ഉന്നയിക്കുന്നത്. അതേസമയം, സിദ്ദീഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമാണ് പോലിസ് വാദിച്ചത്.

Tags:    

Similar News