സിദ്ധാര്‍ഥന്റെ മരണം: സിബിഐയ്ക്ക് രേഖകള്‍ കൈമാറാന്‍ വൈകിയതിന് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2024-03-26 16:22 GMT

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും രേഖകള്‍ കൈമാറുന്നതില്‍ വൈകിയതിന് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഈമാസം ഒമ്പതിന് ഇറക്കിയിരുന്നെങ്കിലും കേസിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപോര്‍ട്ട് ആഭ്യന്തര വകുപ്പ് കൈമാറിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ റിപോര്‍ട്ട് തേടിയതിന്റെ തുടര്‍ച്ചയായാണ് നടപടി. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷന്‍ ഓഫിസര്‍ ബിന്ദു, ഓഫിസ് അസിസ്റ്റന്റ് അഞ്ജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രേഖകള്‍ സിബി ഐയ്ക്ക് കൈമാറാത്തതിനെതിരേ സിദ്ധാര്‍ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

Tags:    

Similar News