സിദ്ദിഖ് കാപ്പന് നീതി നൽകുക: ഓപ്പൺ ഫോറം 17ന്

Update: 2020-10-13 11:39 GMT
സിദ്ദിഖ് കാപ്പന് നീതി നൽകുക: ഓപ്പൺ ഫോറം 17ന്

മലപ്പുറം: യുപി പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു. 17ന് രാവിലെ 10 ന് മലപ്പുറം കലക്ട്രേറ്റ് പരിസരത്തു നടക്കുന്ന പരിപാടി ടി എൻ പ്രതാപൻ എംപി ഉദ്‌ഘാടനം ചെയ്യും.

മലപ്പുറം ഡിസിസി പ്രസിഡന്റ്‌ വി വി പ്രകാശ്, മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ പി ചെക്കുട്ടി, ഡോ. ആസാദ്‌, വി ആർ അനൂപ്, ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. കെ സി അഷ്‌റഫ്‌, കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി എന്നിവർ പങ്കെടുക്കും. 

Tags:    

Similar News