ഇസ്രായേല്‍ ആക്രമണത്തില്‍ ആറ് ഫലസ്തീന്‍ കുരുന്നുകള്‍ കൊല്ലപ്പെട്ടു; മരണം 24 ആയി

Update: 2022-08-07 02:47 GMT

ശനിയാഴ്ച രണ്ടാം ദിവസവും ഗാസ മുനമ്പില്‍ ഇസ്രായേല്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ആറ് ഫലസ്തീന്‍ കുട്ടികളടക്കം 24 പേര്‍ കൊല്ലപ്പെട്ടു. ജബല്യ അഭയാര്‍ത്ഥി ക്യാമ്പിന് സമീപമുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉണ്ടെന്ന് ഫലസ്തീന്‍ എന്‍ക്ലേവ് ഭരിക്കുന്ന ഹമാസ് പറഞ്ഞു. രണ്ട് ദിവസത്തെ പോരാട്ടത്തിനിടെ 203 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്‌ലാമിക് ജിഹാദിന്റെ മുതിര്‍ന്ന കമാന്‍ഡറെ ഇസ്രയേല്‍ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതോടെയാണ് ഗാസയ്ക്ക് ചുറ്റും ഒരു വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന ശാന്തത തകര്‍ത്ത ഏറ്റുമുട്ടലുകള്‍ ആരംഭിച്ചത്. ഇസ്രായേല്‍ മിസൈലുകള്‍ വീടുകള്‍, അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളും അഭയാര്‍ത്ഥി ക്യാപും തകര്‍ത്തു. ഇസ്ലാമിക് ജിഹാദിനെതിരായ ആക്രമണം ഒരാഴ്ച നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മകന്റെ വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്ന 73 കാരിയായ ഉം വാലിദും ഉള്‍പ്പെടുന്നു. ബെയ്റ്റ് ഹനൂന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കാറിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് അവര്‍ കൊല്ലപ്പെട്ടത്.

ഫലസ്തീന്‍ പോരാളികള്‍ ഇസ്രായേല്‍ ആക്രമണത്തിന് മറുപടിയായി 400 ലധികം റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വിക്ഷേപിച്ചു. എന്നാല്‍ അവയില്‍ മിക്കതും ഇസ്രായേല്‍ പ്രതിരോധിച്ചു. ഇസ്രായേല്‍ ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് അനുസരിച്ച് ഗുരുതരമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Tags:    

Similar News