മോദി സര്‍ക്കാറിനെതിരേ മെഗാ റാലി സംഘടിപ്പിക്കാനൊരുങ്ങി സോണിയയും രാഹുലും
മെഹങ്കി ഹട്ടാവോ അഥാവാ വിലക്കയറ്റം ഇല്ലാതാക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയില്‍ ഡിസംബര്‍ 12ന് വന്‍ ബഹുജന റാലി സംഘടിപ്പിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരേ ജനവികാരമുണര്‍ത്താന്‍ മെഗാ റാലി സംഘടിപ്പിക്കാനൊരുങ്ങി സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും പദ്ധതിയിടുന്നു. നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിയം ഉല്‍പ്പനങ്ങളുടെയും വിലക്കയറ്റം മുന്‍ നിര്‍ത്തിയാണ് ബിജെപി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ആഞ്ഞടിക്കാനൊരുങ്ങുന്നത്. വിലവര്‍ദ്ധനവിനെതിരേ ഡിസംബര്‍ 12ന് ഡല്‍ഹിയില്‍ നടക്കുന്ന വന്‍ പൊതുയോഗത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രസംഗിക്കും.
മെഹങ്കി ഹട്ടാവോ അഥാവാ വിലക്കയറ്റം ഇല്ലാതാക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയില്‍ ഡിസംബര്‍ 12ന് വന്‍ ബഹുജന റാലി സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രസ്താവനയില്‍ പറഞ്ഞു. മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും രാജ്യത്തുടനീളമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. ജനങ്ങളെ കൊളള ചെയ്യുന്നതില്‍ നിന്നും നട്ടെല്ലൊടിക്കുന്ന വിലക്കയറ്റത്തില്‍ നിന്നും മോദി സര്‍ക്കാര്‍ ജനങ്ങളെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ വന്‍ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് കെ സി വേണുഗോപാല്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.മോദിയും വിലക്കറ്റവും ജനങ്ങളുടെ ജീവിതത്തിനുമേല്‍ കരിനിഴലായിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാര്‍ താഴെയിറങ്ങുന്നത് വരേ പ്രക്ഷോഭം തുടരുമെന്നും കെസി വേണു ഗോപാല്‍ പറഞ്ഞു. വിലക്കയറ്റം കൊണ്ടു ഭക്ഷ്യ ദൗര്‍ലഭ്യതമൂലവും രാജ്യത്തെ ജനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കുടുംബ ബജറ്റ് ദിനേനയെന്നോണം ഏറിവരുന്നു. മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ഹളാണ് ഇത്തരം പ്രതിസന്ധികളെ ക്ഷണിച്ചു വരുത്തുന്നത്. അടിസ്ഥാന പരമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് പകരം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും ദ്രുവീകരണവും ഉണ്ടാക്കാനുത കുന്ന പ്രസ്താവനകള്‍ ഇറക്കുക മാത്രമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇരുമ്പ്,ഉരുക്ക് ഉല്‍ പന്നങ്ങള്‍ക്ക് 40 , 50 ശതമാനത്തിന്റെ വിലവര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാര്‍ക്ക് സര്‍വ്വവും അപ്രാപ്യമാകുന്നിടത്തേക്കാണ്കാര്യങ്ങള്‍ നീങ്ങുന്നത് കെ സി വേണുഗോപാല്‍ പറഞ്ഞു. ഡിസംബര്‍ മുതല്‍ ശക്തമായ പ്രക്ഷോഭം രാജ്യ വ്യാപകമായി സംഘടിപ്പിക്കാനാണ് പദ്ധതി.