മത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് എസ്പി നേതാവ് അറസ്റ്റില്‍
'ലിച്ചിക്കുള്ളില്‍ എന്താണ് ഉള്ളതെന്ന് അന്വേഷിക്കണമെന്നും' മൊഹ്‌സിന്‍ പരിഹസിച്ച് കൊണ്ട് ചോദിച്ചിരുന്നു
ന്യൂഡല്‍ഹി:ലിച്ചിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് എസ്പി നേതാവ് മൊഹ്‌സിന്‍ അന്‍സാരി അറസ്റ്റില്‍.ഒരു പ്രത്യേക മതത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്.
ലിച്ചി പകുതിയായി മുറിച്ച ചിത്രമാണ് മൊഹ്‌സിന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്.ചിത്രം പങ്കുവച്ചുകൊണ്ട് 'ലിച്ചിക്കുള്ളില്‍ എന്താണ് ഉള്ളതെന്ന് അന്വേഷിക്കണമെന്നും' മൊഹ്‌സിന്‍ പരിഹസിച്ച് കൊണ്ട് ചോദിച്ചിരുന്നു. ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെതായിരുന്നു മൊഹ്‌സിന്റെ പോസ്റ്റ്.ചിത്രത്തിന് ശിവലിംഗവുമായി സാമ്യമുണ്ടെന്നും,ഇത് മതവികാരം വ്രണപ്പെടുത്തുമെന്നും ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.
മൊഹ്‌സിന്‍ അന്‍സാരിയെ ഏക്താ വിഹാര്‍ മേഖലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് ഒഫിസര്‍ കുല്‍ദീപ് സിങ് പറഞ്ഞു. വാട്ട്‌സ്ആപ്പില്‍ ശിവലിംഗത്തിനെക്കുറിച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണവും എസ്പി നേതാവിനെതിരേ ഉയരുന്നുണ്ടെന്നും സിങ് വ്യക്തമാക്കി. പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര കുമാറിന്റെ പരാതിയില്‍ സിറ്റി പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിങ് പറഞ്ഞു.