തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയ്‌ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ദിവ്യക്കെതിരേ കേസെടുക്കണമെന്ന പരാതിയിലാണ് കേസ്. അടുത്തമാസം 19ന് നടക്കുന്ന മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങില്‍ കേസ് പരിഗണിക്കും.