തൊഴില്‍നഷ്ട റിപോര്‍ട്ട് മോദി സര്‍ക്കാര്‍ പുറത്തുവിട്ടില്ല; സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങള്‍ രാജിവച്ചു
ന്യൂഡല്‍ഹി: സാമ്പത്തികരംഗത്ത് മോദി സര്‍ക്കാര്‍ ചെയ്ത പക്വതക്കുറവുകള്‍ കൊണ്ട് രാജ്യത്ത് ഉണ്ടായ തൊഴില്‍ നഷ്ടങ്ങള്‍ കേന്ദ്രം പുറത്തുവിടാത്തതില്‍ പ്രധിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങള്‍ രാജിവച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കമ്മീഷനിലെ സ്വതന്ത്ര അംഗങ്ങളായ പി സി മോഹനനും ജെ വി മീനാക്ഷിയുമാണ് രാജിവച്ചത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ (എന്‍എസ്‌സി) ആക്ടിങ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് പി സി മോഹനന്‍. രാജിയോടെ എന്‍എസ്‌സിയില്‍ ഇനി അവശേഷിക്കുന്നത് ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രവീണ്‍ ശ്രിവാസ്തവയും നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും മാത്രമാണ്.
ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ ആദ്യ വാര്‍ഷിക റിപോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജിയെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് വ്യാപക തൊഴില്‍ നഷ്ടമുണ്ടായി, തുടങ്ങി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങള്‍ റിപോര്‍ട്ടിലുണ്ട്. ഇതാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നതിന്റെ കാരണമെന്നാണ് സൂചന.