കര്‍ണാടകയില്‍ യേശുക്രിസ്തുവിന്റെ പ്രതിമയും പ്രാര്‍ത്ഥനാ മുറിയും തകര്‍ത്തു
മംഗളൂരു: കോലാര്‍ മുല്ലത്തീവില്‍ യേശുക്രിസ്തുവിന്റെ പ്രതിമയും പ്രാര്‍ത്ഥനാ മുറിയും തകര്‍ത്തു. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചതെന്ന് ആരോപിച്ച് ജില്ലാ ഭരണകൂടമാണ് പ്രതിമ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.
A 20 feet #Christ statue & a small prayer hall demolished in #Mulbagal, #Kolar #Karnataka by dist officials. Tehsildar claims the statue built is in govt land & they have received court order.#Church authorities & #Christian community contend that the matter is still before court pic.twitter.com/nbRSwGmE29
— Imran Khan (@KeypadGuerilla) February 15, 2022
കോടതി ഉത്തരവിനെ തുടര്‍ന്നാണ് പ്രതിമ തകര്‍ത്തതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഇത് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണുള്ളതെന്നും അനധികൃതമായാണ് യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തതെന്നും ക്രൈസ്തവ സംഘടനാ നേതാക്കള്‍ അറിയിച്ചു. ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് ക്രിസ്ത്യന്‍ സംഘടനാ നേതാവ് സ്റ്റാനി പിന്റോ പറഞ്ഞു.