ആർഎസ്എസ് കേന്ദ്രത്തിൽ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
പാനൂര്‍ പോലിസും കണ്ണൂര്‍ സിറ്റി ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് കാടുപിടിച്ച പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.
കണ്ണൂര്‍: പാനൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വള്ളങ്ങാട് ആർഎസ്എസ് കേന്ദ്രത്തിൽ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. പാനൂര്‍ പോലിസും കണ്ണൂര്‍ സിറ്റി ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് കാടുപിടിച്ച പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പാനൂര്‍ പോലിസ് സ്‌റ്റേഷനിലെ എസ് ഐ സി സി ലതീഷ്, ഗ്രേഡ് എസ് ഐ ജയദേവന്‍, എഎസ് ഐ മനോഹരന്‍, സീനിയര്‍ സിപിഒ പ്രജിത്ത് എന്നിവരും കണ്ണൂര്‍ സിറ്റി ബോംബ് സ്‌ക്വാഡിലെ എസ് ഐ അശോകന്‍, എഎസ് ഐ അനില്‍ കുമാര്‍, സിപിഒ സജീവന്‍ പങ്കെടുത്തു.