ശക്തമായ കാറ്റിന് സാധ്യത;കേരള, കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍ത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശം

14.05.2021 മുതല്‍ 16.05.2021 വരെ കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ.വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.15.05.2021 മുതല്‍ 16.05.2021 വരെ കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ.വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്

Update: 2021-05-12 10:42 GMT

കൊച്ചി: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കേരള, കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍ത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദ്ദേശം.14.05.2021 മുതല്‍ 16.05.2021 വരെ കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ.വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.15.05.2021 മുതല്‍ 16.05.2021 വരെ കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ.വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

13.05.2021 മുതല്‍ 14.05.2021 വരെ ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ.വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.12.05.2021, 15.05.2021, 16.05.2021 എന്നീ തീയ്യതികളില്‍ ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ.വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.12.05.2021: തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

13.05.2021മുതല്‍ 14.05.2021 വരെ തെക്കുകിഴക്കന്‍ അറബിക്കടല്‍ , ലക്ഷദ്വീപ് തീരങ്ങള്‍ , കന്യാകുമാരി തീരങ്ങള്‍ എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും, തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 15.05.2021മുതല്‍ 16.05.2021 വരെ തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്ത് മണിക്കൂറില്‍ 60 മുതല്‍ 70 കിമീ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 80 കിമീ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

തെക്ക് കിഴക്കന്‍ അറബിക്കടല്‍, തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, ലക്ഷദ്വീപ് തീരങ്ങള്‍ , കന്യാകുമാരി തീരങ്ങള്‍ എന്നീ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മത്സ്യതൊഴിലാളികള്‍ ഈ പറഞ്ഞ ദിവസം മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മല്‍ത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. മത്സ്യതൊഴിലാളികള്‍ പ്രസ്തുത ദിവസം മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. മെയ് 13 ന് രാത്രിയോടുകൂടി കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News