സബാള്‍ട്ടേണ്‍ ഇന്ത്യ നാടകോല്‍സവം നാളെ സമാപിക്കും

Update: 2023-12-22 13:21 GMT

കോഴിക്കോട്: ചായലിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത് സബാള്‍ട്ടേണ്‍ ഇന്ത്യ കോഴിക്കോടന്‍ നാടകോല്‍സവം നാളെ സമാപിക്കും. ടൗണ്‍ഹാളിലും ആനക്കുളം സാംസ്‌കാരിക വേദിയിലുമായി നടക്കുന്ന നാടകോല്‍സവത്തില്‍ ആറു നാടകങ്ങളാണ് അരങ്ങേറുന്നത്. ഡിഎച്ച്ആര്‍എമ്മിന്റെ നേതൃത്വത്തില്‍ ബുദ്ധമത പുരോഹിതന്‍ വന്ദേജി ധമ്മമിത്രയുടെ ആരാധനയോടെയാണ് പരിപാടിക്ക് തുടക്കമായത്. മരണപ്പെട്ട കലാകാരന്മാരുടെ ഫോട്ടോ പ്രദര്‍ശനവും നടന്നു. വെള്ളിയാഴ്ച യൂത്ത് പാര്‍ലമെന്റ്, പുസ്തക പ്രകാശനം ദണ്ഡനീതി ഫെമിനിസം, ആര്‍ട്ട് ഗാലറിയില്‍ 'മണിപ്പൂര്‍ കഫേ' എന്നിവ നടന്നു. എ പി കുഞ്ഞാമു ആമുഖം നടത്തി. നാളെ രാവിലെ 10ന് എം കുഞ്ഞാമന്റെ ഓര്‍മയില്‍ മുത്തങ്ങ @ 20 എന്നിവ നടക്കും. കാളി കെ അട്ടപ്പാടി ആമുഖം നടത്തും. സി ആര്‍ ബിജോയ് മോഡറേറ്ററാവും. സി കെ ജാനു, എം ഗീതാനന്ദന്‍, കെ കെ സുരേന്ദ്രന്‍, ആര്‍ സുഭാഷ്, എം കെ രാംദാസ്, ആര്‍ നഞ്ചി, ലിംഗരാജ് ആസാദ് പങ്കെടുക്കും. ഖദീജാ മുംതാസിന്റെ മുസ് ലിം സുഹൃത്തിന്, മുസ് ലിം സുഹൃത്തില്‍ താല്‍പര്യമുള്ളവര്‍ക്കും എന്ന പുസ്തകം പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന ദക്ഷിണേന്ത്യന്‍ ഭാഷാ സംഗമത്തില്‍ വിജയരാഘവന്‍ ചേലിയ മോഡറേറ്ററാവും. കെ അബുബക്കര്‍, പുരുഷോത്തം ബിളിമലെ, ഡോ. എസ് പി ഉദയകുമാര്‍, ഡോ. എ എം ശ്രീധരന്‍, ആര്‍ രംഗന്‍, മൃദുലാദേവി എസ്, മണിക്ഫാന്‍, ഡോ. എസ് എം മുല്ലക്കോയ പങ്കെടുക്കും. ഡെത്ത് കഫേ(പി എം ബാലകൃഷ്ണന്‍), തിബത്തന്‍ സാംസ്‌കാരിക യാത്ര(ബൈജു മേരിക്കുന്ന്), നൊമാഡ് ഫിലിം ഫെസ്റ്റ്(പികെ ഗണേഷന്‍), റൈറ്റ് ഷോപ്പ്(എന്‍ബി ജയലാല്‍) എന്നിവരുടെ റിപോര്‍ട്ടുകള്‍. വൈകീട്ട് ആറിന് നടക്കുന്ന ഫലസ്തീന്‍ കഫേയില്‍ ടോമി മാത്യു ആമുഖം നടത്തും. സ്റ്റാന്‍സാമിയുടെ ഓര്‍മയില്‍ ജാര്‍ഖണ്ഡില്‍നിന്നുള്ള ആദിവാസി സര്‍ണേ മതവിശ്വാസികളും ആരാധനയോടെ പരിപാടി സമാപിക്കും.

Tags:    

Similar News