സുള്ളി ഡീലുകള്‍ 2.0: മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈന്‍ ലേലത്തിന് വച്ച് വീണ്ടും ആപ്പ്
സുള്ളി ഡീലുകള്‍ക്ക് ഉപയോഗിച്ച ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച തന്നെയാണ് അജ്ഞാത സംഘം 'ബുള്ളി ബായ്' എന്ന ആപ്പില്‍ നൂറുകണക്കിന് മുസ്ലീം സ്ത്രീകളുടെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ന്യൂഡല്‍ഹി: മുസ്‌ലിം വിരുദ്ധ വിദ്വേഷവും ലിംഗവിവേചനവും ഊട്ടിയുറപ്പിച്ച് വലതുപക്ഷ ഹിന്ദുത്വര്‍ 80ലധികം മുസ്‌ലിം സ്ത്രീകള ഓണ്‍ലൈനില്‍ ലേലത്തിന് വച്ച ഏറെ വിവാദമുയര്‍ത്തിയ സുള്ളി ഡീലുകള്‍ക്ക് ശേഷം വീണ്ടും സമാന നീക്കം. സുള്ളി ഡീലുകള്‍ക്ക് ഉപയോഗിച്ച ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച തന്നെയാണ് അജ്ഞാത സംഘം 'ബുള്ളി ബായ്' എന്ന ആപ്പില്‍ നൂറുകണക്കിന് മുസ്ലീം സ്ത്രീകളുടെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
'ഒരു പുതിയ റിപ്പോര്‍ട്ടുമായി എന്റെ ദിവസം ആരംഭിക്കാനുള്ള ചിന്തയില്‍ ഞാന്‍ രാവിലെ ഉണര്‍ന്നു, പക്ഷേ ഞാന്‍ എന്റെ ട്വിറ്റര്‍ അറിയിപ്പുകള്‍ തുറന്നപ്പോള്‍, എന്റെ പേര് റീട്വീറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടു; 'ബുള്ളി ബായ്, ഡീല്‍ ഓഫ് ദി ഡേ' എന്ന് ടാഗ് ചെയ്യപ്പെട്ട സ്ത്രീകളില്‍ ഒരാളാണ് ഞാന്‍,' മാധ്യമപ്രവര്‍ത്തക അര്‍ഷി ഖുറേഷി പറഞ്ഞു.
മുസ്ലീം സ്ത്രീകള്‍ക്കെതിരെ നേരത്തേയുണ്ടായ സംഭവത്തില്‍ ഒരു നടപടിയും എടുക്കാത്തതിനാലാണ് ആ മതഭ്രാന്തന്മാര്‍ തങ്ങളെ വീണ്ടും ലക്ഷ്യമിടുന്നതെന്നും ആര്‍ഷി പറഞ്ഞു.
'സുള്ളി ഡീല്‍സിന് ശേഷം ഇപ്പോള്‍ മറ്റൊന്ന്. ബുള്ളി ഭായ്.ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് തന്നെയായാണ് ഇതും ഉണ്ടാക്കിയിരിക്കുന്നത്.സുള്ളി ഡീല്‍സിനെതിരെ പരാതി കൊടുത്തിട്ടും നടപടി എടുക്കാത്ത പോലീസും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ വിദ്വേഷ അതിക്രമത്തിന്റെ കാരണക്കാര്‍ ആണ്.മുസ്‌ലിം സ്ത്രീകളുടെ പൊതുജീവിതം തന്നെ തടസ്സപ്പെടുത്താം എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍ എന്ന കാര്യത്തില്‍ സംശയമില്ല.സുള്ളി ഡീല്‍സില്‍ വില്പനക്ക് വെക്കപ്പെട്ട പലരോടും സംസാരിച്ചപ്പോള്‍,അതിന് ശേഷമുള്ള അവരുടെ പൊതുജീവിതം ദുസ്സഹമായിരുന്നു എന്ന് പങ്കുവെച്ചിരുന്നു.കാരണം മുസ്‌ലിം വിദ്വേഷം മാത്രം അജണ്ടയാക്കി ജീവിക്കുന്ന ആയിരക്കണക്കിന് സംഘപരിവാറുകാരുടെ വിരല്‍തുമ്പിലേക്കാണല്ലോ വില്പനക്ക് വെക്കപ്പെട്ടവരായി മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകളും വിശദവിവരങ്ങളും എത്തിച്ചേര്‍ന്നത്. സ്വഭാവികമാണ് ആ പ്രതിസന്ധി.ഹിന്ദു ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന കൊലപാതങ്ങള്‍ പോലെ ഇതും നോര്‍മലൈസ് ചെയ്യപ്പെടുമെന്നതില്‍ ഒരു സംശയവും വേണ്ട''- 'ബുള്ളി ബായ്' ആപ്പില്‍ പേരുള്ള ലദീദ ഫര്‍സാന ഫേസ്ബുക്കില്‍ കുറിച്ചു.
Full View
മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈന്‍ ലേലത്തിന് വയ്ക്കുന്നെന്ന് ആരോപണമുയര്‍ന്നതിനു പിറകെ സുള്ളി ഡീല്‍ ആപ്പിനെതിരേ ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലുമായി രണ്ടു എഫ്‌ഐആറുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെടുകയും രാജ്യത്തെ നിരവധി പോലിസ് സ്‌റ്റേഷനുകളില്‍ ഇതു സംബന്ധിച്ച് ഒരു ഡസനിലധികം പരാതികള്‍ ലഭിക്കുകയും ചെയ്തിട്ടും കേസിലെ കുറ്റവാളികള്‍ക്കെതിരെ പോലിസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിരുന്നില്ല.
ആക്ടിവിസ്റ്റുകള്‍, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരുടെ ചിത്രങ്ങള്‍ ലേലത്തിന് വെച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്. അപ്പ്‌ലോഡ് ചെയ്യപ്പെട്ടവരില്‍ ആരെയും ലേലത്തിന് എടുക്കണമെന്നാണ് ആപ്പ് പറയുന്നത്.