വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാണോയെന്ന് സുപ്രീംകോടതി പരിഗണിക്കും

Update: 2022-09-09 06:24 GMT

ന്യൂഡല്‍ഹി: വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാണോയെന്ന വിഷയം ഈ മാസം 19 ന് സുപ്രീംകോടതി പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിഷയം സുപ്രീംകോടതിക്ക് വിട്ടിരുന്നു. ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചതു കൊണ്ടാണ് വിഷയം സുപ്രീംകോടതിക്ക് വിട്ടത്. ജസ്റ്റിസ് അജയ് രസ്‌തോഗിയുടെ നേതൃത്വത്തിലുള്ള ബഞ്ച് വിഷയം പരിഗണിക്കും.

Tags:    

Similar News