ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച പോലിസുകാരന് സസ്പെന്ഷന്
സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച പോലിസുകാരന് സസ്പെന്ഷന്.സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൊവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടര്‍ന്നാണ് അഭിലാഷ് ചന്ദ്രന് ഡോക്ടറെ മര്‍ദ്ദിച്ചത്. കഴിഞ്ഞ മാസം പതിനാലിനാണ് സംഭവം. സംഭവത്തില്‍ ഡോക്ടര്‍മാരുടെ സംഘടന ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു.