'നിങ്ങളുടെ വിദ്വേഷം രാജ്യത്തിന് ഉണ്ടാക്കിയ നാണക്കേട് ആഘോഷിക്കുകയാണെന്ന് പ്രതീക്ഷിക്കുന്നു'; ബിജെപി നേതാക്കളുടെ നബി നിന്ദക്കെതിരേ സ്വരാ ഭാസ്‌കര്‍
പ്രവാചക നിന്ദക്കെതിരേ ഇതുവരെ 10 രാജ്യങ്ങള്‍ രംഗത്തെത്തി. ബിജെപി നേതാക്കളുടെ നബി നിന്ദക്കെതിരായ ഇന്ത്യോനേഷ്യയുടെ ട്വീറ്റ് പങ്ക് വച്ചായിരുന്നു സ്വരാഭാസ്‌കറിന്റെ വിമര്‍ശനം.
ന്യൂഡല്‍ഹി: ബിജെപി ദേശീയ നേതാക്കളുടെ പ്രവാചക നിന്ദക്കെതിരേ നടിയും ആക്ടിവിസ്റ്റുമായ സ്വരാ ഭാസ്‌കര്‍. ബിജെപി വക്താവിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ അന്തരാഷ്ട്ര തലത്തില്‍ രാജ്യത്തിനുണ്ടായ നാണക്കേട് ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ ട്വീറ്റ്.
'Oh hey
@NupurSharmaBJP@navikakumar@TimesNow!
നിങ്ങളുടെ വിദ്വേഷം വമിക്കുന്ന വാക്കുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന അന്താരാഷ്ട്ര നാണക്കേട് നിങ്ങള്‍ ആഘോഷിക്കുകയാണെന്ന് പ്രതീക്ഷിക്കുന്നു!'. സ്വരാഭാസ്‌കര്‍ ട്വീറ്റ് ചെയ്തു.
Oh hey @NupurSharmaBJP @navikakumar @TimesNow !
— Swara Bhasker (@ReallySwara) June 6, 2022
Hope you are celebrating the international shame your hate filled rabble rousing has brought India! 🙏🏽✨ https://t.co/HkSF2GWMal
ബിജെപി നേതാക്കളുടെ നബി നിന്ദക്കെതിരായ ഇന്ത്യോനേഷ്യയുടെ ട്വീറ്റ് പങ്ക് വച്ചായിരുന്നു സ്വരാഭാസ്‌കറിന്റെ വിമര്‍ശനം. പ്രവാചക നിന്ദക്കെതിരേ ഇതുവരെ 10 രാജ്യങ്ങള്‍ രംഗത്തെത്തി. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഏത് തരം പ്രവര്‍ത്തനങ്ങള്‍ തടയാനും നടപടിയുണ്ടാകണമെന്നും യുഎഇ പ്രതിഷേധ കുറിപ്പില്‍ വ്യക്തമാക്കി. അതിനിടെ, കുവൈത്തില്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ചു. അല്‍അര്‍ദിയ കോഓപറേറ്റിവ് സൊസൈറ്റി സ്‌റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ഒഴിവാക്കിയത്. കുവൈത്ത് മുസ്‌ലിം ജനതയെന്ന നിലയില്‍ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരികരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ജിസിസി രാജ്യങ്ങള്‍ക്കു പുറമെ ജോര്‍ദ്ദാന്‍ ഇന്തോനേഷ്യ, മാലിദ്വീപ് അടക്കം കൂടുതല്‍ രാജ്യങ്ങള്‍ പ്രവാചക നിന്ദയില്‍ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.