'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' ഓസ്‌കാറിനയച്ചുവെന്ന വാദം തെറ്റ്; എഫ്എഫ്‌ഐ

Update: 2024-09-29 07:57 GMT

മുംബൈ: രണ്‍ദീപ് ഹൂഡയുടെ 'സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍' എന്ന സിനിമ 97-ാമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കായി ഔദ്യോഗികമായി സമര്‍പ്പിച്ചെന്ന വാദം നിഷേധിച്ച് എഫ്എഫ്‌ഐ. ഓസ്‌കാറില്‍ ഇന്ത്യയുടെ എന്‍ട്രികളിലൊന്നായി ഔദ്യോഗികമായി സമര്‍പ്പിച്ചതായി നിര്‍മാതാക്കള്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. എന്നാല്‍ സവര്‍ക്കറിന്റെ നിര്‍മ്മാതാക്കള്‍ തെറ്റായ ആശയവിനിമയം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് ഔദ്യോഗികമായി ഓസ്‌കാറിന് അയച്ചിരിക്കുന്നത് ലാപത ലേഡീസ് മാത്രമാണെന്ന് എഫ്എഫ്‌ഐ പ്രസിഡന്റ് രവി കോട്ടക്കര വ്യക്തമാക്കി.

2025-ലെ രാജ്യത്തിന്റെ സമര്‍പ്പണമാണ് 'ലാപത ലേഡീസ്' എന്ന് എഫ്എഫ്‌ഐ ഇതിനകം പ്രഖ്യാപിച്ചു. ഞങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഒരു ഔദ്യോഗിക എന്‍ട്രി മാത്രമേ അയയ്ക്കാനാകൂ, അതാണ് 1956 മുതല്‍ ഞങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ സന്ദീപ് സിംഗാണ് ചിത്രം ഓസ്‌കാറിന് സമര്‍പ്പിച്ചതായി അറിയിച്ചത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞാണ് സന്ദീപ് സിങിന്റെ പോസ്റ്റ്.




Tags:    

Similar News