കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് ഉപാധ്യക്ഷനും പരേതനായ സയ്യിദ് അബ്ദുല്‍ റഹ്മാന് ബാഫഖി തങ്ങളുടെ മകനുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖീ തങ്ങള്‍ അന്തരിച്ചു. 82 വയസ്സായിരുന്നു.
മാതാവ്: ശരീഫാ ഖദീജ ബീവി.
മക്കള്‍: സയ്യിദ് സഹല്‍ ബാഫഖി, ശരീഫ സുല്‍ഫത്ത് ബീവി.
മരുമക്കള്‍: സയ്യിദ് ഫൈസല്‍, ശരീഫ ഹന ബീവി.
സഹോദരങ്ങള്‍: സയ്യിദ് ഹുസൈന് ബാഫഖി, സയ്യിദ് അബൂബക്കര്‍ ബാഫഖി, സയ്യിദ് അബ്ദുല്ല ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് ഇബ്റാഹിം ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസന് ബാഫഖി, സയ്യിദ് അഹ്മദ് ബാഫഖി, ശരീഫ മറിയം ബീവി, ശരീഫ നഫീസ ബീവി.
ബാഫഖി എജു സോണ്‍ സ്ഥാപകനും പ്രസിഡന്റുമായിരുന്നു.
ഏറെ കാലം മലേഷ്യയിലായിരുന്നു സേവനം. മലേഷ്യയില്‍ നിന്ന് തിരിച്ചുവന്ന് കേരളത്തില്‍ സ്ഥിരതാമസം തുടങ്ങിയ സമയം മര്‍കസിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകാരിയായി.
മര്‍കസില്‍ നിന്ന് മയ്യിത്ത് നിസ്കാരം കഴിഞ്ഞ് തിരൂരിലെ നടുവിലങ്ങാടിയിലുള്ള വസതിയിലേക്ക് കൊണ്ടു പോവും. നാളെ രാവിലെ 9 ന് തിരൂരില്‍ നിന്ന് കൊയിലാണ്ടിയിലേക്കും ജനാസ കൊണ്ട് പോകും. 11 മണി മുതല്‍ കൊയിലാണ്ടിയില്‍ ജനാസ നിസ്കാരം ഉണ്ടാകും. ഉച്ചക്ക് 2 മണിക്ക് കൊയിലാണ്ടി വലിയകത്ത് മഖാമില്‍ ഖബറടക്കം നടക്കും.