സിറിയയുടെ 500 ചതുരശ്ര കിലോമീറ്റര്‍ ഭൂമി പിടിച്ച് ഇസ്രായേല്‍; സൈനികത്താവളങ്ങള്‍ പൊളിച്ചു

Update: 2024-12-19 14:55 GMT

ദമസ്‌കസ്: സിറിയയുടെ 500 ചതുരശ്രകിലോമീറ്റര്‍ ഭൂമി ഇസ്രായേല്‍ പിടിച്ചെടുത്തതായി റിപോര്‍ട്ട്. ഹെര്‍മോണ്‍ മലയുടെ താഴ്‌വാരത്തിലെ സിറിയന്‍ സൈന്യത്തിന്റെ താവളങ്ങളെല്ലാം ഇസ്രായേല്‍ സൈന്യം തകര്‍ത്തു. സിറിയന്‍ സൈന്യത്തിന്റെ രണ്ട്, മൂന്ന് ബറ്റാലിയനുകളുടെ ആസ്ഥാനവും തകര്‍ത്തതില്‍ ഉള്‍പ്പെടുന്നു. കൂടാതെ 12ാം ബ്രിഗേഡിന്റെ താവളം സ്വന്തം ആസ്ഥാനവുമാക്കി മാറ്റിയിട്ടുണ്ട്. അറബിക് സംസാരിക്കുന്ന മുഖംമൂടിയിട്ട തോക്കുധാരികള്‍ ഇസ്രായേലി സൈന്യത്തിന് ഒപ്പം പ്രദേശത്തെ കര്‍ഷകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നു. ദീര്‍ഘകാലത്തേക്ക് ഈ പ്രദേശത്ത് തുടരുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അതിനിടെ, അസദ് ഭരണകൂടം വീണപ്പോള്‍ ഇറാഖിലെത്തിയ 2,400 സൈനികരെ തിരികെ സിറിയയില്‍ എത്തിക്കാന്‍ ഇറാഖും തീരുമാനിച്ചു.

Similar News