ഐബി ഉദ്യോഗസ്ഥന്റെ മരണത്തില്‍ കൊലക്കേസ്: താഹിര്‍ ഹുസയ്‌നെ എഎപി സസ്‌പെന്റ് ചെയ്തു

എന്നാല്‍, ആരോപണം പച്ചക്കള്ളമാണെന്നും ബിജെപി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും താഹിര്‍ ഹുസയ്ന്‍ പറഞ്ഞു.

Update: 2020-02-27 16:59 GMT

ന്യൂഡല്‍ഹി: കലാപത്തിനിടെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസയ്‌നെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസയ്‌നെതിരേ കൊലക്കുറ്റത്തിനും തീവയ്പ് തുടങ്ങിയവയ്ക്കുമാണ് കേസെടുത്തിരുന്നത്. ഇതിനു പിന്നാലെ താഹിറിന്റെ വീട്ടില്‍ പോലിസ് റെയ്ഡ് നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് എഎപിയില്‍നിന്ന് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍, ആരോപണം പച്ചക്കള്ളമാണെന്നും ബിജെപി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും താഹിര്‍ ഹുസയ്ന്‍ പറഞ്ഞു.

    ജാഫറാബാദിലെ വീടിനോടു ചേര്‍ന്ന ഓവുചാലിലാണ് ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസയ്‌ന്റെ അനുയായികളാണ് അങ്കിതിനെ കൊലപ്പെടുത്തിയതെന്നു ബിജെപിയും അങ്കിതിന്റെ കുടുംബവും ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലിസ് ഇദ്ദേഹത്തിനെതിരേ കേസെടുക്കുകയായിരുന്നു. അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും വീഡിയോ സന്ദേശത്തിലൂടെ താഹിര്‍ ഹുസയ്ന്‍ ആവശ്യപ്പെട്ടു.



Tags:    

Similar News