താജ്മഹല്‍ വീണ്ടും തുറക്കുന്നു; 21 മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം

ആറ് മാസത്തിന് ശേഷമാണ് താജ്മഹല്‍ തുറക്കുന്നത്. മാര്‍ച്ച് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡിനെതിരായ ഒന്നാംഘട്ട ലോക്ക്ഡൗണിനിടെയാണ് താജ്മഹല്‍ അടച്ചത്.

Update: 2020-09-08 14:45 GMT

ലഖ്‌നൗ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ലോകാത്ഭുതങ്ങളില്‍ ഒന്നായി യുപിയിലെ താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുന്നു. ആറ് മാസത്തിന് ശേഷമാണ് താജ്മഹല്‍ തുറക്കുന്നത്. മാര്‍ച്ച് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡിനെതിരായ ഒന്നാംഘട്ട ലോക്ക്ഡൗണിനിടെയാണ് താജ്മഹല്‍ അടച്ചത്.

ഈ മാസം 21 മുതല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുമെന്ന് സ്മാരക ചുമതലയുളള പുരാവസ്തു ശാസ്ത്രജ്ഞന്‍ ബസന്ത് കുമാര്‍ അറിയിച്ചു. അണ്‍ലോക്ക് നാലിന്റെ ഭാഗമായാണ് തീരുമാനം.

താജ്മഹലില്‍ 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശിക്കാന്‍ അനുവദിക്കുകയുള്ളൂ. ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ല. ഇലക്ട്രിക് ടിക്കറ്റുകളാകും സന്ദര്‍ശകര്‍ക്ക് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News