കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ അഫ്ഗാനിസ്താന്‍ പങ്കെടുക്കും
പതിറ്റാണ്ടുകളായി അടിച്ചേല്‍പ്പിച്ച യുദ്ധം മൂലം പരിസ്ഥിതി ഏറെ ദുര്‍ബലമായ അഫ്ഗാനിസ്താനെ വിളിക്കാതെ ഉച്ചകോടി വിജയമാവില്ലെന്നാണ് ഇപ്പോള്‍ ഐക്യരാഷ്ട്ര സഭ വിലയിരുത്തുന്നത്.
കാബൂള്‍: കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യാനുള്ള ആഗോള ഉച്ചകോടിയില്‍ അഫ്ഗാനിസ്താന്‍ പങ്കെടുക്കും. അസര്‍ബൈജാന്റെ തലസ്ഥാനമായ ബാക്കുവിലാണ് ഉച്ചകോടി നടക്കുന്നത്. അമേരിക്കയെ തുരത്തി അധികാരം പിടിച്ച 2021ന് ശേഷമുള്ള സുപ്രധാന നയതന്ത്ര വിജയമാണിത്. ദേശീയ പരിസ്ഥിതി സംരക്ഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയിലെ സീറ്റ് അഫ്ഗാനിസ്താന് തിരിച്ചുനല്‍കാന്‍ ഇതുവരെ ഐക്യരാഷ്ട്ര സഭ തയ്യാറായിട്ടില്ല. യുഎസ് അടക്കമുള്ള അംഗങ്ങളുടെ എതിര്‍പ്പാണ് ഇതിന് കാരണം. പതിറ്റാണ്ടുകളായി അടിച്ചേല്‍പ്പിച്ച യുദ്ധം മൂലം പരിസ്ഥിതി ഏറെ ദുര്‍ബലമായ അഫ്ഗാനിസ്താനെ വിളിക്കാതെ ഉച്ചകോടി വിജയമാവില്ലെന്നാണ് ഇപ്പോള്‍ ഐക്യരാഷ്ട്ര സഭ വിലയിരുത്തുന്നത്. കൂടാതെ ആക്ടിങ് വിദേശകാര്യമന്ത്രിയായ സിറാജുദ്ദീന്‍ ഹഖാനി നടത്തിയ പ്രവര്‍ത്തനങ്ങളും അഫ്ഗാന്റെ അന്താരാഷ്ട്ര സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്.