മലപ്പുറം: താനൂര്‍ തൂവല്‍ത്തീരത്ത് അപകടത്തില്‍പെട്ട ബോട്ട് ഫോറന്‍സിക് സംഘം പരിശോധിച്ചു. പോലിസ് അന്വേഷണത്തില്‍ നിര്‍ണായകമായേക്കാവുന്ന ശാസ്ത്രീയ തെളിവുകളാണ് സംഘം ശേഖരിക്കുന്നത്. ബോട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഇതിനോടകം ഉയര്‍ന്നു വന്നിട്ടുണ്ട്. ബോട്ടിന്റെ നിര്‍മാണം, ആകൃതി, മുകളില്‍ ആളുകള്‍ക്ക് കയറി നില്‍ക്കാനുള്ള സാഹചര്യം എന്നിവയെല്ലാം അപകടത്തിലേക്ക് നയിച്ചതായാണ് പോലിസ് നിഗമനം. വൈകീട്ട് മൂന്നോടെ തുടങ്ങിയ പരിശോധന തുടരുകയാണ്. വിവിധ ഭാഗങ്ങളില്‍ നിന്ന് പരിശോധന നടത്തുകയും വിവിധ സാംപിളുകള്‍ ശേഖരിക്കുകയുമാണ് ചെയ്യുന്നത്.