വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സംഘപരിവാര്‍ അധ്യാപക സംഘടനാ നേതാവ് കീഴടങ്ങി

Update: 2022-10-06 17:03 GMT

ഇടുക്കി: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു ശേഷം ഒളിവില്‍ പോയ അധ്യാപകന്‍ പോലിസില്‍ കീഴടങ്ങി. ഇടുക്കി കഞ്ഞിക്കുഴി പോലിസ് സ്‌റ്റേഷനില്‍ എത്തിയാണ് പ്രതി കീഴടങ്ങിയത്. സംഘപരിവാര്‍ അധ്യാപക സംഘടനയുടെ ജില്ലാ പ്രസിഡന്റും അധ്യാപകനുമായ ഹരി ആര്‍ വിശ്വനാഥനെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒളിവിലായിരുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിയ്ക്കാതെ വന്നതോടെ പോലിസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

കഞ്ഞിക്കുഴിയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായിരുന്ന പ്രതി എന്‍ എസ് എസ് ക്യാമ്പില്‍ പങ്കെടുക്കുമ്പോഴാണ് വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയത്. കഞ്ഞിക്കുഴി സി ഐ ക്ക് മുന്‍പിലാണ് പ്രതി കീഴടങ്ങിയത്. ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്റായിരുന്നു ഹരി ആര്‍ വിശ്വനാഥ്. സമാനമായ സംഭവങ്ങളില്‍ ഇയാള്‍ മുന്‍പും ആരോപണ വിധേയനായിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ വിദ്യാര്‍ത്ഥിനിയുടെ സഹപാഠിയുമായി ഹരി ഫോണില്‍ സംസാരിക്കുന്നത് പുറത്തായിരുന്നു. പ്രതിയെ തൊടുപുഴ പോക്‌സോ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News