ധോണിയുടെ മകള്‍ക്കെതിരേ ഭീഷണി; കൗമാരക്കാരന്‍ അറസ്റ്റില്‍

Update: 2020-10-11 19:03 GMT

അഹമ്മദാബാദ്: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ പ്രായപൂര്‍ത്തിയാവാത്ത മകള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ കേസില്‍ ഗുജറാത്തിലെ മുന്ദ്രയില്‍ നിന്ന് 16 വയസ്സുകാരനെ പോലിസ് അറസ്റ്റ് ചെയ്തു. ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഭീഷണി മുഴക്കിയ സംഭവത്തിലാണ് നഗ്‌ന കപായ ഗ്രാമത്തിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തതെന്ന് കച്ച് (വെസ്റ്റ്) പോലിസ് സൂപ്രണ്ട് സൗരഭ് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. .

    കൗമാരക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ കച്ച്(വെസ്റ്റ്) പോലിസുമായി റാഞ്ചി പോലിസ് പങ്കുവച്ചിട്ടുണ്ടെന്നും ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത് ഇയാളാണോയെന്ന് സ്ഥിരീകരിക്കാന്‍ ആവശ്യപ്പെട്ടതായും പോലിസ് പറഞ്ഞു. പ്രതി കച്ച് ജില്ലയിലെ മുന്ദ്ര സ്വദേശിയാണെന്ന് റാഞ്ചി പോലിസ് അറിയിച്ചതിനെത്തുടര്‍ന്ന് ഞങ്ങള്‍ അദ്ദേഹത്തെ ചോദ്യം ചെയ്തു. ''സന്ദേശം പോസ്റ്റ് ചെയ്തത് ആണ്‍കുട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചു. അവിടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ അദ്ദേഹത്തെ റാഞ്ചി പോലിസിന് കൈമാറും,'' റാഞ്ചി പോലിസിന്റെ ഒരു സംഘം നാളെ കച്ചിലെത്താന്‍ സാധ്യതയുണ്ടെന്ന് പോലിസ് പറഞ്ഞു.

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2020 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് (സിഎസ്‌കെ) ക്രിക്കറ്റ് ടീമിന്റെ നായകനാണ് ധോണി. ക്രിക്കറ്റ് മല്‍സരത്തിലെ തോല്‍വിക്കു പിന്നാലെയാണ് ധോണിയുടെ മകള്‍ക്കെതിരേ ഭീഷണി പോസ്റ്റിട്ടത്.

Teenager Arrested For Issuing Threats Against MS Dhoni's Daughter: Police




Tags:    

Similar News